ഇന്ത്യന്‍ ബൗളര്‍മാരുടെ ബാറ്റിംഗിനെ വിമര്‍ശിച്ച് മുന്‍ ഇംഗ്ലണ്ട് താരവും കമന്റേറ്ററുമായ നാസര്‍ ഹുസൈന്‍. ലോകകപ്പില്‍ ഇന്ത്യയുടെ തോല്‍വിയിലേക്ക് നയിച്ചത് അവരുടെ ബൗളര്‍മാരുടെ ബാറ്റിംഗ് കഴിവാണ്. വാലറ്റം ബാറ്റിംഗ് അറിയാതെ മുടന്തിയത് ഇന്ത്യയുടെ പ്രതസന്ധി ഇരട്ടിയാക്കി. ഷമി, കുല്‍ദീപ്, ബുമ്ര, സിറാജ് എന്നിവര്‍ ഭയത്തോടെയാണ് കളിച്ചതെന്നും അദ്ദേഹം പറഞ്ഞു.
”ഇന്ത്യ ഇപ്പോഴും മികച്ച ടീമാണ് പക്ഷേ പിച്ച് ഓസ്ട്രേലിയയെ മത്സരത്തിലേക്ക് തിരികെകൊണ്ടുവന്നു, ഇന്ത്യയുടെ നാല് ബൗളര്‍മാര്‍ക്ക് അത്ര നന്നായി ബാറ്റ് ചെയ്യാന്‍ കഴിയാത്ത് ഇന്ത്യയെ വേട്ടയാടി.
അതുകൊണ്ടാണ് രാഹുലിനും കോഹ്ലിക്കും ആക്രമിച്ചു കളിക്കാന്‍ കഴിയാതിരുന്നത്.” ”എട്ടാം നമ്പറില്‍ ഷമി ഇറങ്ങുന്ന അവസ്ഥയെ കുറിച്ച് അവര്‍ ആശങ്കാകുലരായിരുന്നു” നാസര്‍ ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു.