ആശിച്ച വിജയം ഇന്ത്യയുടെ കൈപ്പിടിയില്‍ നിന്ന് വഴുതിപ്പോകുന്നതിനാണ് ഇന്നലെ 140 കോടിപേര്‍ സാക്ഷിയായത്. അപ്പോഴും ചെറിയൊരു സന്തോഷം നല്‍കിയത് ടൂര്‍ണമെന്റിലെ താരമായ വിരാട് കോലിയായിരുന്നു. 765 റണ്‍സുമായി ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ മുമ്പനായ കോലി ഫൈനലിലും അര്‍ദ്ധശതകം നേടിയിരുന്നു.
അതേസമയം പാരാജയത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം മുന്‍ നായകനായ കോലിക്കും പിടിച്ചു നില്‍ക്കാനായില്ല. ടൂര്‍ണമെന്റ് പുരസ്‌കാരമൊന്നും അയാളുടെ വിഷമത്തിന് പകരമാവുന്നതായിരുന്നില്ല.
വിഷം താങ്ങാനാവാതെ ഗ്രൗണ്ടില്‍ നിന്ന കോലിയെ ഗാലറിയില്‍ ഉണ്ടായിരുന്ന ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മ്മയെത്തി ആശ്വസിപ്പിക്കുന്നത് സ്റ്റേഡിയത്തില്‍ മനോഹരമായ കാഴ്ചയായിരുന്നു. വേദന താങ്ങാനാവാതെ നിന്ന വിരാടിനെ കെട്ടിപ്പിടിച്ചാണ് അനുഷ്‌ക ആശ്വസിപ്പിച്ചത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി.
Virat paid a visit to his wife Anushka and Received a Warm Hug 🫂❤️#viratkohli #anushkasharma pic.twitter.com/3wT0pBRo63
— 𝙒𝙧𝙤𝙜𝙣🥂 (@wrogn_edits) November 20, 2023
“>















