ലഘു യുദ്ധവിമാനമായ എൽസിഎ മാർക്ക് 2 (തേജസ് എംകെ 2), തദ്ദേശീയ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് (എഎംസിഎ) എന്നിവയുടെ ആദ്യ രണ്ട് സ്ക്വാഡ്രണുകളുടെ എഞ്ചിനുകൾ ഇനി രാജ്യത്തുതന്നെ നിർമിക്കും. ഇന്ത്യയിലെ പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തുന്ന തീരുമാനമാണിത്.
ഡിആർഡിഒയും, അമേരിക്കൻ കമ്പനിയായ ജിഇ എയ്‌റോസ്‌പേസും ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡും സംയുക്തമായാണ് എൻജിൻ നിർമിക്കുക .അതിന്റെ എല്ലാ അനുമതികളും കേന്ദ്രസർക്കാരിൽ നിന്ന് ലഭിച്ചിട്ടുണ്ട്.
ഈ വർഷം ഓഗസ്റ്റ് 30-ന് എൽസിഎ മാർക്ക് 2 യുദ്ധവിമാനങ്ങളുടെ നിർമ്മാണത്തിന് കാബിനറ്റ് കമ്മിറ്റി ഓൺ സെക്യൂരിറ്റി (സിസിഎസ്) അംഗീകാരം നൽകിയിരുന്നു . മിറാഷ് 2000, ജാഗ്വാർ, മിഗ് 29 എന്നീ യുദ്ധവിമാനങ്ങൾക്ക് പകരമായി ഈ വിമാനം ക്രമേണ മാറും. എൽസിഎ മാർക്ക് 2 2027 ഓടെ നിർമ്മിക്കും.എൽസിഎ മാർക്ക് 2 യുദ്ധവിമാന പദ്ധതിക്ക് സർക്കാർ അനുമതി ലഭിച്ചതായി എയറോനോട്ടിക്കൽ ഡെവലപ്‌മെന്റ് ഏജൻസി മേധാവി ഗിരീഷ് ദേവധാരെ പറഞ്ഞു. ഇതിനായി 17.5 ടൺ ഭാരമുള്ള ഒരു എഞ്ചിൻ വിമാനം രൂപകൽപ്പന ചെയ്യണം.
അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് (എഎംസിഎ) വികസിപ്പിക്കാനും സർക്കാർ നിർദ്ദേശിക്കുന്നു, ഇതിന് ഉടൻ അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്.