ഗുരുവായൂർ ഏകാദശി മോക്ഷദായകം സർവ്വപാപഹരം; എങ്ങിനെ അനുഷ്ഠിക്കണം
Monday, November 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ഗുരുവായൂർ ഏകാദശി മോക്ഷദായകം സർവ്വപാപഹരം; എങ്ങിനെ അനുഷ്ഠിക്കണം

ഇക്കൊല്ലം ഗുരുവായൂർ ഏകാദശി നവംബർ 23 വ്യാഴാഴ്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2023, 04:11 pm IST
FacebookTwitterWhatsAppTelegram

മോക്ഷഗതിയാണ് സനാതന ധർമ്മത്തിന്റെ അടിസ്ഥാനശില. ആചാരങ്ങളും ആരാധന ക്രമങ്ങളും അതിലേക്കുള്ള പലവിധ മാർഗങ്ങളാണ്. അതിനായി സ്ഥാപിതമായതാണ് ക്ഷേത്രങ്ങൾ. കേരളത്തിലെ വൈഷ്ണവ സങ്കേതങ്ങളിൽ അതി പ്രധാനമാണ് ഗുരുവായൂർ. ദേവഗുരുവായ ബൃഹസ്പതിയും വായുദേവനും ചേർന്ന് പ്രതിഷ്ഠിച്ച ചതുർബാഹുവായ വിഗ്രഹമാണ് ഗുരുവായൂരിലേത്. ഭഗവാൻ ശ്രീകൃഷണൻ പൂജിച്ചിരുന്ന വിഗ്രഹമാണ് ഇതെന്നാണ് വിശ്വാസം. അതിനാൽ തന്നെ ഇവിടെയുള്ള ചൈതന്യത്തിന് വലിയ വിശേഷമാണ് ഭക്തർ കൽപ്പിക്കുന്നത്.

വൈഷ്ണവ വിശ്വാസത്തിൽ ഏകാദശിക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. ഗുരുവായൂർ അമ്പലത്തിലെ പ്രതിഷ്ഠാദിനമാണ് വൃശ്ചികത്തിലെ വെളുത്ത പക്ഷത്തിലെ ഏകാദശിനാൾ. മനസ്സറിഞ്ഞ് പൂർണ ഭക്തിയോടെ ഗുരുവായൂർ ഏകാദശി വ്രതം അനുഷ്ഠിച്ചാൽ ഏഴ് ജന്മങ്ങളിലെ പാപങ്ങൾ ഇല്ലാതാവും. ഏകാദശികൾ എല്ലാം പുണ്യദായകമെങ്കിലും ഏറ്റവും വിശിഷ്ടം ഗുരുവായൂർ ഏകാദശിയാണ്. ഏകാദശീ വ്രതം നോൽക്കുന്നത് സർവ്വപാപഹരമാണെന്നാണ് പ്രമാണം. വിഷ്ണുപ്രീതിക്ക് അത്യുത്തമമാണിത്. വൃശ്ചിക മാസത്തിലെ വെളുത്ത പക്ഷം, അതായത് കറുത്ത വാവ് കഴിഞ്ഞ് പതിനൊന്നാം ദിവസമാണ് ഗുരുവായൂർ ഏകാദശി. ദ്വാദശി സംബന്ധമുള്ള ആനന്ദപക്ഷമെന്നും ഇതിനെ പറയാറുണ്ട്. ദശമിക്ക് ആരംഭിച്ച് ദ്വാദശിക്ക് പാരണവീടലോടെയാണ് വൃതം അവസാനിക്കുന്നത്.

ഏകാദശി വ്രതം അനുഷ്ഠിക്കേണ്ടത് എങ്ങനെ..

ദശമി, ഏകാദശി, ദ്വാദശി എന്നീ മൂന്നു തിഥികൾ വരുന്ന പൂർണ്ണ ദിവസങ്ങളിൽ ആണ് ഏകാദശി വ്രതം എടുക്കേണ്ടത്. ഏകാദശിയുടെ തലേന്ന് ദശമി മുതൽ വ്രതം ആരംഭിക്കുന്നു. ദശമി നാൾ ‘ഒരിക്കൽ’ എടുത്ത് വേണം വ്രതം ആരംഭിക്കാൻ. അന്ന് ലളിത ജീവിതം നയിക്കാൻ പ്രതൃകം ശ്രദ്ധിക്കണം. നിലത്ത് കിടന്നുറങ്ങുകയും പാദരക്ഷകൾ ഇല്ലാതെ നടക്കുന്നതും ഉചിതമാണ്. അതേസമയം, ഏകാദശിക്ക് മാത്രം വ്രതം നോൽക്കുന്നവരുമുണ്ട്.

ഏകാദശി നാൾ സൂര്യോദയത്തിന് മുൻപ് ഉണരണം. രാവിലെ കുളിച്ച് വിഷ്ണുക്ഷേത്ര ദർശനം നടത്തണം. ഭഗവാന് നാല് പ്രദക്ഷിണമാണ് വെക്കേണ്ടത്. തുളസിമാല, തൃക്കൈവെണ്ണ, പാൽപ്പായസം, പുരുഷ സൂക്തം, വിഷ്ണു സൂക്തം, ഭാഗ്യസൂക്തം എന്നീ വഴിപാടുകൾ നടത്തുന്നത് ഐശ്വര്യപ്രദമാണ്.  അന്നേ ദിവസം ഭഗവത് നാമങ്ങളും കീർത്തനങ്ങളും ജപിക്കുക. വിഷ്ണു സഹസ്രനാമം, ഭഗവത് ഗീത, നാരായണീയം, ഭാഗവതം എന്നിവ ചോല്ലുന്നത് ഉത്തമമാണ്. സാധിക്കാത്തവർ അഷ്ടാക്ഷരിയും ദ്വാദശാക്ഷരിയും മഹാമന്ത്രവും ജപിക്കേണ്ടതാണ്.

ഏകാദശി വ്രതം അനുഷ്ഠിക്കുന്ന ദിവസം അരിയാഹാരം ഉപേക്ഷിക്കണം. ഉപവാസമാണ് ഉത്തമം. എന്നാൽ അതിന് സാധിക്കാത്തവർക്ക് പഴങ്ങളും ഗോതമ്പ് കൊണ്ടുള്ള ഭക്ഷണങ്ങളും കഴിക്കാം. തുളസി വെള്ളം മാത്രം കുടിച്ച് ഏകാദശി വ്രതം എടുക്കുന്നവരുമുണ്ട്. ഇത് സാധിക്കാത്തവർക്ക് ഏകാദശി ദിവസം ഉച്ചയ്‌ക്കു മാത്രം ഭക്ഷണം കഴിക്കാം. അതും ഗോതമ്പ് ആയിരിക്കണമെന്ന് മാത്രം. പകലുറക്കം നിശ്ചയമായും ഒഴിവാക്കണം. വൃതദിനം കലഹം, തർക്കം, വൈരാഗ്യ ചിന്ത, അന്യദ്രോഹ ചിന്ത എന്നിവ നിർബന്ധമായും ഉപക്ഷിക്കണം. മനഃശുദ്ധിയോടെയും ഭക്തിയോടെയും അനുഷ്ഠിക്കുന്ന ഏകാദശി വ്രതം രോഗശാന്തി, മനഃശാന്തി, കുടുംബ സ്വസ്ഥത, ആയുരാരോഗ്യം, സമ്പത്ത്, കീർത്തി, ശത്രുനാശം, സന്താന സൗഭാഗ്യം എന്നിവ പ്രദാനം ചെയ്യും.

രണ്ട് – മൂന്ന് നാളിലെ അത്താഴം ഒഴിവാക്കി രണ്ട് നേരം മാത്രം ഭക്ഷണം കഴിച്ച് ഉപവസിക്കുന്നത് പാപങ്ങൾ മാറാൻ ഉചിതമാണ്. ദിവസം മുഴുവൻ ഭക്ഷണം കഴിക്കാതെ ഈശ്വര നാമങ്ങൾ ജപിച്ച് വ്രതമനുഷ്ഠിക്കുന്നവരുടെ ഏഴ് ജന്മങ്ങളിലെ പാപങ്ങൾക്ക് അറുതി വരുത്തുമെന്നാണ് വിശ്വസം. വ്രതദിവസം മുഴുവൻ മോക്ഷ ദാതാവായ ഗുരുവായൂരപ്പനെ ഭജിച്ച് നാമജപത്തോടെ കഴിയേണ്ടതാണ്.

പാരണവീടൽ

ഏകാദശിയുടെ പിറ്റേന്ന് ദ്വാദശി ദിവസമാണ് പാരണവീടൽ. ഹരിവാസരസമയത്തിനു ശേഷം മലരും തുളസിയിലയും ഇട്ട തീർത്ഥം സേവിച്ചാണ് പാരണ വിടുക. ഏകാദശീ വ്രതകാലയളവിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂർത്തമാണ് ഹരിവാസരസമയം. ഏകാദശിയുടെ ഒടുവിലത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയ 30 നാഴിക (12 മണിക്കൂർ) സമയമാണിത്. വ്രതമനുഷ്ഠിക്കുന്നവർ ഈ സമയത്ത് ഭക്ഷണവും ഉറക്കവും പാടില്ല. ഈ സമയത്ത് അഖണ്ഡനാമജപം ചെയ്യുന്നത് ഏറ്റവും ഗുണകരമാണെന്നു വിശ്വാസമുണ്ട്. ഭഗവൽ സാന്നിധ്യം ഏറ്റവും കൂടുതലായുള്ള ഹരിവാസരസമയത്ത് പൂർണ ഉപവാസമനുഷ്ഠിക്കുന്നത് അത്യുത്തമം.

ഹരിവാസരസമയത്തിനു ശേഷം എപ്പോൾ വേണമെങ്കിലും പാരണവീടൽ നടത്താം. ദ്വാദശി കഴിയുന്നതിനു രണ്ടു നാഴിക (48 മിനറ്റ്) മുൻപേ പാരണവീട്ടി വ്രതം അവസാനിപ്പിക്കാം. ദ്വാദശി തിഥി ഉള്ളപ്പോൾ തന്നെ പാരണവീടൽ നടത്തണമെന്നാണ് പ്രമാണം. ദശമി, ഏകാദശി, ദ്വാദശി എന്നീ മൂന്നു ദിവസങ്ങളിലും പകലുറക്കം നിഷിദ്ധമാണ്. ഏകാദശി ദിവസം വ്രതമെടുക്കുന്നവർക്ക് രാത്രിയിലും ഉറക്കം നിഷിദ്ധമാണ്.

തുളസിക്ക് പ്രദക്ഷിണം ചെയ്യുന്നതും വ്രതാനുഷ്ഠാനത്തിൽ അനുവർത്തിക്കേണ്ട കർമ്മമാണ്. മൂന്ന് പ്രദക്ഷിണമാണ് വേണ്ടത്.

  • തുളസിക്ക് പ്രദക്ഷിണം വയ്‌ക്കുമ്പോൾ ഈ മന്ത്രം ജപിക്കുക

പ്രസീദ തുളസീദേവി പ്രസീത ഹരിവല്ലഭേ
ക്ഷീരോദ മഥനോദ്ഭുതേ
തുളസീ ത്വം നമാമ്യഹം‘

ഏകാദശി ദിവസം ക്ഷേത്രങ്ങളിൽ നടത്തേണ്ട വഴിപാടുകളും ഫലങ്ങളും

  • പുരുഷ സൂക്താർച്ചന- ഇഷ്ട സന്താനലബ്ധി
  • സന്താനഗോപാല മന്ത്രാർച്ചന – സത്സന്താനലബ്ധി
  • ഭാഗ്യ സൂക്താർച്ചന – ഭാഗ്യസിദ്ധി, സാമ്പത്തിക അഭിവൃദ്ധി
  • ആയുർ സൂക്താർച്ചന – ആയുർവർദ്ധന, രോഗവിമുക്തി
  • വെണ്ണനിവേദ്യം -ബുദ്ധിവികാസം
  • പാൽപായസ നിവേദ്യം -ധനധാന്യ വർദ്ധനവ്
  • പാലഭിഷേകം – കുടുംബ സമാധാനം
  • സഹസ്രനാമ അർച്ചന – ഐശ്വര്യം, മംഗളസിദ്ധി
  • നെയ് വിളക്ക് – നേത്രരോഗശമനം, അഭിഷ്ടസിദ്ധി
  • സുദർശനഹോമം -രോഗശാന്തി

കലിയുഗത്തിൽ ജപത്തിനാണ് പ്രധാന്യം. ജപം മുടക്കാതിരിക്കാൻ ശ്രദ്ധിക്കണം. അന്നേദിവസം ജപിക്കേണ്ട സ്തോത്രങ്ങളും മന്ത്രങ്ങളും

  • വിഷ്ണു സ്തോത്രം

ശാന്താകാരം ഭുജഗശയനം പത്മനാഭം സുരേശം
വിശ്വാധാരം ഗഗനസദൃശം മേഘവർണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം യോഗിഭിർ ധ്യാനഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം സർവലോകൈകനാഥം

  • വിഷ്ണു ഗായത്രി

ഓം നാരായണായ വിദ്മഹേ
വാസുദേവായ ധീമഹി
തന്നോ വിഷ്ണുപ്രചോദയാത്.

ഏകാദശി നാളിൽ ഈ നാല് മന്ത്രങ്ങൾ ജപിക്കുന്നത് അത്യത്തുമം.

അഷ്ടാക്ഷരി: ഓം നമോ നാരായണായ
ദ്വദശാക്ഷരി: ഓം നമോ ഭഗവതേ വാസുദേവായ
മഹാമന്ത്രം: ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
നാമത്രയം: അച്യുതൻ അനന്തൻ ഗേവിന്ദൻ, അച്യുതാനന്ത ഗോവിന്ദ

ഇത് കൂടാതെ ശ്രീ മഹാഭാഗവതം വിഷ്ണു സഹസ്രനാമം, നാരായണീയം , ജ്ഞാനപ്പാന ശ്രീകൃഷ്ണ കർണ്ണാമൃതം എന്നിവ പാരായണം ചെയ്യുന്നതും ഉത്തമമാണ്. ഏകാദശിനാളിലെ നിർമ്മാല്യ ദർശനം അതിവിശേഷമാണ്. സാധിക്കുമെങ്കിൽ ദശമി ഏകാദശി ദ്വാദശി എന്നീ മൂന്നു തിഥികളിലും തൊട്ടടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിലോ വിഷ്ണു ക്ഷേത്രത്തിലോ നിർമ്മാല്യ ദർശനം നടത്തുക.

ഏകാദശി വ്രതം നോൽക്കുന്നവർ ശ്രദ്ധിക്കേണ്ട സമയങ്ങൾ

  • ദശമി – ദശമി ആരംഭം 22.11..2023 1.13 am മുതൽ 11 .06 pm
  • ഏകാദശി – ഏകാദശി ആരംഭിക്കുന്നത് 22.11.2023 വൈകുന്നേരം 11.07 pm മുതൽ 23.11.2023 09 .03 pm
  • ദ്വാദശി – ദ്വാദശി ആരംഭിക്കുന്നത് 23.11.2023 09 .04 pm to 24.11.2023 07 .08 pm
  • പാരണ വീടൽ 24.11.2023 07.08 pm ന് രണ്ടു നാഴിക (48 മിനിറ്റ്) മുൻപ് കഴിഞ്ഞിരിക്കണം.
  • ഹരിവാസരം – 23.11.2023, 03.03 pm മുതൽ 24.11.2023, 03.03 am വരെ. (ഏകാദശിയുടെ ഒടുവിലത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയ 30 നാഴിക (12 മണിക്കൂർ) സമയമാണിത്.)

– അശ്വിൻ ഇലന്തൂർ

Tags: PREMIUMGuruvayoor Ekadesi
ShareTweetSendShare

More News from this section

ഓൺലൈൻ ഗെയിം അഡിക്റ്റ്; സ്വന്തം വീടിന് നേരെ വെടിയുതിർത്തത് 14കാരൻ; ഉപ്പളയിൽ വൻ ട്വിസ്റ്റ്

CPM അം​ഗീകരിച്ച ദേശഭക്തി​ഗാനങ്ങളുടെ ലിസ്റ്റ് പുറത്തുവിടൂ, ശിവൻകുട്ടി ഭരണഘടനയെ കുറിച്ച് പറയുമ്പോൾ ചിരിച്ചുപോകും, നിയമസഭയിൽ ഡെസ്കിന് മുകളിലൂടെ നടന്നത് ആരും മറന്നിട്ടില്ലെന്ന് എൻ ഹരി

എന്താല്ലേ!!! 87 % ക്ഷേത്രഭൂമിയും കൈയേറി; 24,700 ഏക്കറിൽ ബാക്കിയുള്ളത് 3,100 ഏക്കർ മാത്രം; മലബാർ ദേവസ്വം ബോർഡിനെ രൂക്ഷമായി വിമ‍ർശിച്ച് നിയമസഭാസമിതി

അമേരിക്കയെപ്പോലും വെല്ലാൻ പാകത്തിൽ കേരളം വളർന്നു; രാജ്യവും ലോകവും നമ്മുടെ നാടിനെ നോക്കി ആശ്ചര്യപ്പെടുന്നു: ഗൾഫിൽ നിന്നും മുഖ്യമന്ത്രി

“കുട്ടികളുടെ ചിത്രങ്ങൾ ഉപയോ​ഗിച്ച് സൈബറാക്രമണം നടക്കുന്നു”, ദേശഭക്തിഗാനം ആലപിച്ചത് വിവാദമാക്കിയ വിദ്യാഭ്യാസ മന്ത്രിക്കെതിരെ സ്കൂൾ അധികൃതർ

​ഗുരുവായൂരപ്പനെ കണ്ട് ദർശനപുണ്യം തേടി മുകേഷ് അംബാനി; ദേവസ്വം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്കായി 15 കോടി കൈമാറി

Latest News

മാലിയിൽ ഭാരതീയരെ തട്ടിക്കൊണ്ടുപോയ സംഭവം; എംബസി അധികൃതരുമായി ബന്ധപ്പെട്ട് ഇന്ത്യ

മഹാകവി വള്ളത്തോളിന്റെ 147-ാം ജന്മദിനം; കൊൽക്കത്തയിൽ പ്രത്യേക ആഘോഷപരിപാടി സംഘടിപ്പിച്ചു, ഉദ്ഘാടനം ചെയ്ത് ​ഗവർണർ സി വി ആനന്തബോസ്

IS ഭീകരനും ബലാത്സം​ഗക്കേസ് പ്രതിക്കും ജയിലിൽ രാജകീയജീവിതം; സെല്ലിനുള്ളിൽ മദ്യക്കുപ്പികൾ, നൃത്തം ചെയ്ത് തടവുകാർ, ബെംഗളൂരു ജയിലിലെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

മയക്കുമരുന്ന് കേസ്; ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞുമാറി ശ്രീകാന്ത്, വീണ്ടും ഇഡി സമൻസ്

‘റിസിൻ’ എന്ന വിഷവസ്തു ഉപയോ​ഗിച്ച് ഭീകരാക്രമണത്തിന് പദ്ധതി; ഹൈദരാബാദ് സ്വദേശിയായ ഡോക്ടർ അറസ്റ്റിൽ; അഹമ്മദ് മൊഹിയുദ്ദീൻ എംബിബിഎസ് നേടിയത് ചൈനയിൽ നിന്നും

രാഹുലിന്റെ വോട്ട് ചോരി ആരോപണം, അനുവാദമില്ലാതെ തന്റെ ഫോട്ടോ ദുരുപയോ​ഗം ചെയ്തതിൽ നിയമസഹായം തേടി ബ്രസീലിയൻ മോഡൽ

അടുത്ത തന്ത്രം…! പാർട്ടി പരിപാടിയിൽ വൈകിയെത്തിയതിന് ശിക്ഷ സ്വയം വാങ്ങി ; 10 പുഷ്അപ്പ് എടുത്ത് രാഹുലിന്റെ പ്രഹസനം

അസമിൽ ബഹുഭാര്യത്വം നിരോധിക്കും; ബില്ല് സംസ്ഥാന മന്ത്രിസഭ അം​ഗീകരിച്ചതായി ഹിമന്ത ബിശ്വ ശർമ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies