ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ, കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തി കോൺഗ്രസുമായി ബന്ധമുള്ള എജെഎല്ലിന്റെയും യംഗ് ഇന്ത്യന്റെയും 751.9 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. ഡൽഹി, മുംബൈ, ലഖ്‌നൗ തുടങ്ങി നിരവധി സ്ഥലങ്ങളിൽ എജെഎല്ലിന് ഉള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത് .
യംഗ് ഇന്ത്യയുടെ 90.21 കോടി രൂപ സ്വത്താണ് കണ്ടുകെട്ടിയതെന്ന് ഇഡി വ്യക്തമാക്കി. മുൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ്‌ക്കും രാഹുലിനും കമ്പനിയിൽ ഓഹരിയുണ്ട്.
സോണിയ, രാഹുൽ, ഓസ്‌കാർ ഫെർണാണ്ടസ്, അന്തരിച്ച മോത്തിലാൽ വോറ, സാം പിട്രോഡ എന്നിവർക്ക് എതിരെ 2012-ലാണ് സുബ്രഹ്‌മണ്യം സ്വാമി നാഷണൽ ഹെറാൾഡ് കേസ് ഫയൽ ചെയ്തത്. വെറും 50 ലക്ഷം മാത്രം നൽകി രാഹുലിനും സോണിയയ്‌ക്കും ഉടമസ്ഥാവകാശമുള്ള യംഗ് ഇന്ത്യ വഴി 90.25 കോടി ആസ്തിയുള്ള, കോൺഗ്രസ് ഉടമസ്ഥതയിലുള്ള അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിനെ ഏറ്റെടുത്തു എന്നായിരുന്നു ഇവർക്കെതിരെ ഉയർന്ന ആരോപണം.