കോട്ടയം: ശബരിമല തീർത്ഥാടകരുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ. തമിഴ്നാട് സ്വദേശികളായ രണ്ട് യുവാക്കളാണ് പിടിയിലായത്. സംഭവത്തിൽ ഗൂഡല്ലൂർ സ്വദേശികളായ ഈശ്വരൻ, പാണ്ഡ്യൻ എന്നിവരെ എരുമേലി പോലീസ് അറസ്റ്റ് ചെയ്തു.
ദർശനത്തിനായി എത്തിയ കർണാടക സ്വദേശികളുടെ ഫോണാണ് യുവാക്കൾ കവർന്നത്. വാവർ പള്ളിയിൽ നിന്നും വലിയമ്പലത്തിലേക്ക് പേട്ടതുള്ളി പോയ സമയത്തായിരുന്നു മോഷണം. പേട്ടതുള്ളൽ സംഘത്തിനൊപ്പം ചേർന്ന് തീർത്ഥാടകരുടെ സഞ്ചിയിൽ നിന്നും ഫോണുകൾ മോഷ്ടിക്കുകയായിരുന്നു യുവാക്കൾ.