കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ 47-കാരന് മൂന്ന് വർഷം കഠിന തടവും 10,000 രൂപ പിഴയും. സികെ സജുവിനാണ് തലശേരി അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ടിറ്റി ജോർജ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം.
കണ്ണൂർ തലശേരിയിലാണ് സംഭവം. ബാഗ് നന്നാക്കാനെത്തിയ പെൺകുട്ടിയോടാണ് ഇയാൾ അപമര്യാദയായി പെരുമാറിയത്. 17 വയസുള്ള പെൺകുട്ടിയുടെ കവിളിൽ ചുംബിച്ചതിന് പിന്നാലെ അപമര്യാദയായി പെരുമാറുകയായിരുന്നു.















