തിരുവനന്തപുരം: എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ പോലീസ് പിടിയിൽ. കഴക്കൂട്ടം മേനംകുളത്ത് വച്ചാണ് വില്പനയ്‌ക്കായി കൊണ്ടു വന്ന എംഡിഎംഎയുമായി യുവാക്കളെ പോലീസ് പിടികൂടിയത്. കണിയാപുരം സ്വദേശികളായ മുഹമ്മദ് ഹാരിസ്, നാസില്‍ എന്നിവരാണ് പിടിയിലായത്.
ഇവര്‍ സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് ഡിസയര്‍ കാറും എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു. പ്രിവന്റീവ് ഓഫീസര്‍ രജി കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ബിനു എസ് ആര്‍, അല്‍ത്താഫ്, ഷെറിന്‍ എന്നിവരടങ്ങിയ എക്‌സൈസ് സംഘമാണ് ഇവരെ പിടികൂടിയത്















