ചണ്ഡിഗഢ്: പഞ്ചാബിൽ വലിയ കർഷക പ്രതിഷേധം. കരിമ്പിന്റെ വില വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് കർഷക പ്രതിഷേധം. സംയുക്ത കിസാൻ മോർച്ചയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധത്തെ തുടർന്ന് കർഷകർ ജലന്ധർ – ഡൽഹി ദേശീയ പാത ഉപരോധിക്കുകയായിരുന്നു. ഉപരോധത്തിന് പിന്നാലെ വിമർശനവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ രംഗത്ത് വന്നു.
എല്ലാ പ്രശ്നങ്ങളിലും റോഡ് ഉപരോധിച്ച് സാധാരണക്കാരെ നിങ്ങൾക്കെതിരെ തിരിക്കരുത്. സർക്കാരുമായി ചർച്ച നടത്താൻ പഞ്ചാബ് ഭവനും സെക്രട്ടേറിയറ്റും കൃഷിമന്ത്രിയുടെ ഓഫീസും എന്റെ ഓഫീസും വസതിയും ഉണ്ട് അതിന് റോഡുകളല്ല ഉപയോഗിക്കണ്ടത്. ഈ മനോഭാവം തുടരുകയാണെങ്കിൽ, ധർണകൾക്ക് ആളുകളെ കിട്ടാത്ത സ്ഥിതിയാകും വരാൻ പോകുന്നത്. ജനങ്ങളുടെ വികാരങ്ങൾ മനസ്സിലാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.















