ഇന്റലിജൻസ് ബ്യൂറോയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ (എ.സി.ഐ.ഒ) ഗ്രേഡ്-2 എക്‌സിക്യൂട്ടീവ് തസ്തികകളിൽ 995 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബർ 25 മുതൽ അപേക്ഷിക്കാവുന്നതാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് mha.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.
ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിക്കും നിയമനം. 18-നും 27-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. ഡിസംബർ 15-ാണ് അവസാന തീയതി.
44900 രൂപയായിരിക്കും അടിസ്ഥാന ശമ്പളം. പരമാവധി 1,42,400 രൂപവരെ പ്രതിമാസ ശമ്പളം ലഭിക്കും. ഡിയർനസ് അലവൻസ് (ഡി എ), പ്രത്യേക സുരക്ഷാ അലവൻസ് (എസ് എസ് എ), ഹൗസ് റെന്റ് അലവൻസ് (എച്ച് ആർ എ), ട്രാൻസ്പോർട്ട് അലവൻസ് (ടി എ) തുടങ്ങിയ ആനുകൂല്യങ്ങളും കൂടാതെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ലഭിക്കും.