തിരുവനന്തപുരം: കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ പെൺകുട്ടികൾ തമ്മിൽ കൂട്ടത്തല്ല്. നെടുമങ്ങാട് ബസ് സ്റ്റാൻഡിലാണ് പെൺകുട്ടികൾ തമ്മിൽ കൂട്ടയടിയുണ്ടായത്. രണ്ട് സ്‌കൂളിലെ വിദ്യാർത്ഥിനികളാണ് തല്ലുണ്ടായത്. ഇരട്ടപേര് വിളിച്ചെന്ന് ആരോപിച്ചാണ് പെൺകുട്ടികൾ തമ്മിൽ സംഘർഷമുണ്ടാക്കിയത്. ഇന്നലെ വൈകിട്ടായിരിന്നു സംഭവം. സംഭവ സമയത്ത് മറ്റ് യാത്രക്കാർ ചിത്രീകരിച്ച ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വിദ്യാർത്ഥികൾ സ്‌കൂൾ വിട്ട് തിരിച്ചു വീട്ടിൽ പോകുന്നതിനിടയിലാണ് സംഘർഷമുണ്ടായത്. മുടിയിൽ പിടിച്ച് വലിക്കുന്നതും പരസ്പരം ചവിട്ടുന്നതും ദൃശ്യത്തിലുണ്ട്. മറ്റ് യാത്രക്കാരും വിദ്യാർത്ഥികളും പിടിച്ചുമാറ്റാതെ കാഴ്ചക്കാരായി നിൽക്കുന്നതും ദൃശ്യത്തിൽ കാണാം. വീഡിയോ പ്രചരിച്ചതോടെ പോലീസ് അന്വേഷണം ആരംഭിച്ചതായാണ് സൂചന.















