പാലക്കാട്: നിർത്തിയിട്ടിരുന്ന ജെസിബി മോഷണം പോയി. മണ്ണാര്‍ക്കാട് വീയ്യക്കുറിശ്ശിയിലാണ് സംഭവം. നരിയംക്കോട് സ്വദേശി അബു എന്നയാളുടെ ബിസ്മി എന്ന് പേരുളള ജെസിബിയാണ് മോഷണം പോയത്. സംഭവത്തിൽ അബു പോലീസിൽ പരാതി നൽകി.
കെ എല്‍ 50 D 3457 നമ്പറിലുളള ജെസിബിയാണ് മോഷണം പോയത്. ജെസിബി വാളയാറിലൂടെ കടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.















