ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരിയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ജവാന് കൂടി വീരമൃത്യു. ഇതോടെ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം അഞ്ചായി. ബുധനാഴ്ച രണ്ട് ക്യാപ്റ്റൻമാരും രണ്ട് ജവാൻമാരും ഉൾപ്പെടെ നാല് സൈനികരാണ് വീരമൃത്യു വരിച്ചത്. ഏറ്റുമുട്ടലിൽ പരിക്കേറ്റ സൈനികർ ഉധംപൂരിലെ ആർമി കമാൻഡ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഭീകരരുമായി ഏറ്റുമുട്ടൽ തുടരുന്ന സൈന്യം, ലഷ്‌കർ-ഇ-ത്വയ്ബ നേതാവുമായ ക്വാരിയെ ഇന്ന് വധിച്ചു. ഇന്ന് രാവിലെ കാലാകോട്ടിലെ ബാജിമാലിന് സമീപത്ത് നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെടുത്തത്. ഐഇഡി ഉപയോഗിച്ച് സ്‌ഫോടനങ്ങൾ നടത്താൻ ഇയാൾ വിദഗ്ധനായിരുന്നു. ധാൻഗ്രി, കാണ്ടി ആക്രമണങ്ങളുടെ പിന്നിലും ക്വാറിയാണെന്നാണ് കരുതുന്നത്.















