ന്യൂഡൽഹി: ഡൽഹിയിലെ ബംഗ്ലാ സാഹേബ് ഗുരുദ്വാര സന്ദർശിച്ച് ബോളിവുഡ് താരങ്ങളായ രൺബീർ കപൂറും ബോബി ഡിയോളും. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരും ഒരുമിക്കുന്ന ചിത്രം, അനിമലിന്റെ ട്രെയിലർ ലോഞ്ച് നടന്നത്. ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് ഇരുവരും ഗുരുദ്വാര സന്ദർശിക്കാനെത്തിയത്. തന്റെ കരിയറിലെ ഏറേ പ്രാധാന്യം നൽകുന്ന ചിത്രമാണ് അനിമൽ.
ഗുരുദ്വാര സന്ദർശിച്ച് ഇരുവരും പ്രാർത്ഥന നടത്തി. ഏറെ നേരം ഗുരുദ്വാരയിൽ സമയം പങ്കിട്ട ശേഷമാണ് ഇരുവരും മടങ്ങിയത്. ഗുരുദ്വാര സന്ദർശിക്കാനെത്തിയ താരങ്ങളുടെ ചിത്രങ്ങൾ ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
കഴിഞ്ഞ ദിവസം നടന്ന അനിമലിന്റെ ട്രെയിലർ ലോഞ്ചും ശ്രദ്ധേയമായിരുന്നു. രൺബീർ കപൂർ, ബോബി ഡിയോൾ, രശ്മിക മന്ദാന, നിർമ്മാതാവ് ഭൂഷൺ കുമാർ, സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ചിത്രത്തിൽ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് രൺബീർ കൈകാര്യം ചെയ്യുന്നതെന്ന് ട്രെയിലർ ഉറപ്പു നൽകുന്നു.