ലോകകപ്പ് വിജയത്തിന് പിന്നാലെ വിശ്വകിരീടത്തിന് മേലെ കാലുകള്‍ കയറ്റിവച്ച് മദ്യപിച്ചുകൊണ്ടിരുന്ന ഓസ്‌ട്രേലിയന്‍ താരം മിച്ചല്‍ മാര്‍ഷിന്റെ പ്രവൃത്തിയെ വിമര്‍ശിച്ച് ഷമി. അദ്ദേഹത്തിന്റെ പ്രവൃത്തി തന്നെ അസ്വസ്ഥനാക്കിയെന്ന് പറയുകയാണ് ഷമി.
“എന്ന അത് ഏറെ വേദനിപ്പിച്ചു, ലോകത്തെ ടീമുകള്‍ നേടാനായി മത്സരിക്കുന്ന ഒരു ട്രോഫി, ആദരവോടെ തലയില്‍ എടുക്കാന്‍ ആഗ്രഹിക്കുന്നൊരു കിരീടം, അതിന് മേലെ കാല് കയറ്റിവയ്‌ക്കുക. ആ പ്രവൃത്തി ഒരിക്കലും സന്തോഷം പകരുന്ന കാര്യമല്ല’-ഷമി പറഞ്ഞു.
ഡ്രെസിംഗ് റൂമിലെ വിജാഘോഷത്തിലാണ് മാര്‍ഷ് കിരീടത്തിന് മേലെ കാലുകള്‍ കയറ്റിവച്ചിരുന്നത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വലിയ വിമര്‍ശനമാണ് ഓസീസ് താരത്തിനെതിരെ ഉയര്‍ന്നത്.