പ്രായം ഒന്നിനും തടസമല്ലെന്ന് നാം കേട്ടിരിക്കും. ‘Age is just a number’ എന്ന് ഒരു സിനിമയിൽ പറഞ്ഞതുപോലെ പ്രായത്തെ തോൽപ്പിച്ച് നേട്ടങ്ങൾ കൈവരിച്ച വ്യക്തികൾ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിൽ സ്വപ്‌നങ്ങൾക്ക് ചിറക് നൽകി പറന്നുയർന്ന ഒരു മുത്തശ്ശിയാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്.
ആകാശത്തേക്ക് ഒരിക്കലെങ്കിലും പറന്നുയരാൻ നമ്മൾ ആഗ്രഹിച്ചിട്ടുണ്ടാവില്ലേ? പ്രായം പലപ്പോഴും അതിനു തടസം നിൽക്കുന്നതായി നിങ്ങൾക്ക് തോന്നിയിട്ടുണ്ടെങ്കിൽ അത്തരം ചിന്തകൾ മാറ്റി വച്ച് ഈ വീഡിയോ ഒന്ന് കാണാം. 97 വയസുള്ള മുത്തശ്ശി പാരാമോട്ടോറിംഗ് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഗൈഡിന്റെ സഹായത്തോടെ വളരെ സന്തോഷത്തിലാണ് പ്രായത്തെ വെറും നമ്പറാക്കി ആ മുത്തശ്ശി ആകാശത്തിലൂടെ പറന്നുയരുന്നത്.
It’s NEVER too late to fly.
She’s my hero of the day… pic.twitter.com/qjskoIaUt3— anand mahindra (@anandmahindra) November 23, 2023
“>
ഫ്‌ളൈയിംഗ് റൈനോ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് അത് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയും പങ്കുവച്ചതോടെ ദൃശ്യങ്ങൾ ഇപ്പോൾ ഏവരും ഏറ്റെടുത്തിരിക്കുകയാണ്. ” പറക്കാൻ ഇനിയും വൈകിയിട്ടില്ല, ഈ ദിവസത്തെ ഹീറോ ഇവരാണ്” എന്ന അടിക്കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര വീഡിയോ പങ്കുവച്ചിരിക്കുന്നത്. ദൃശ്യങ്ങൾ വൈറലായതോടെ നിരവധി ആളുകളാണ് മുത്തശ്ശിയുടെ സാഹസികതയെ അഭിനന്ദിച്ച് മുന്നോട്ട് വന്നിരിക്കുന്നത്. പ്രായത്തെ തോൽപ്പിച്ച് സ്വപ്‌നങ്ങൾക്ക് ചിറകുകൾ നൽകിയ ആ മുത്തശ്ശി ഏവർക്കും പ്രചോദനമാണെന്നുള്ള തരത്തിൽ നിരവധി കമന്റുകളും വീഡിയോയ്‌ക്ക് ലഭിച്ചിട്ടുണ്ട്.















