ഭീകരർ പാക് സൈന്യത്തിൽ നിന്നും വിരമിച്ചവർ; രജൗരിയിൽ ഏറ്റുമുട്ടിലിനെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുമായി ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി

Published by
Janam Web Desk

ശ്രീന​ഗർ: കഴിഞ്ഞ ദിവസം രജൗരിയിലെ ഏറ്റുമുട്ടലിൽ ഉൾപ്പെട്ട ഭീകരരിൽ ചിലർ മുൻ പാക് സൈനികരാണെന്ന് നോർത്തേൺ ആർമി കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി. കശ്മീരിൽ നിന്നുള്ള റിക്രൂട്ട്‌മെന്റ് നടക്കാത്തതിനാൽ വിദേശത്ത് നിന്ന് ഭീകരരെ എത്തിക്കാനാണ് പാകിസ്താൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രജൗരിയിലെ ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച അഞ്ച് സൈനികർക്ക് അന്തിമോപചാരം അർപ്പിച്ച ശേഷമായിരുന്നു ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ നിർണ്ണായക വെളിപ്പെടുത്തൽ.

ദർംസാലിലെ ബാജിമാൽ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ ഒരാൾ ലഷ്‌കർ-ഇ-തൊയ്ബ കമാൻഡറാണെന്ന് സൈന്യം തിരിച്ചറിഞ്ഞിരുന്നു. 36 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിൽ രണ്ട് ക്യാപ്റ്റൻമാർ ഉൾപ്പെടെ അഞ്ച് സൈനികർക്ക് ജീവൻ നഷ്ടമായി. ഓപ്പറേഷനിൽ ഒരു മേജർക്കും രണ്ട് ജവാൻമാർക്കും പരിക്കറ്റിരുന്നു.

കർണാടകയിലെ മംഗലാപുരം സ്വദേശി ക്യാപ്റ്റൻ എം വി പ്രഞ്ജൽ, ആഗ്രയിലെ ക്യാപ്റ്റൻ ശുഭം ഗുപ്ത, ജമ്മു കശ്മീരിലെ പൂഞ്ചിലെ ഹവൽദാർ അബ്ദുൾ മജിദ്, നൈനിറ്റാളിലെ ലാൻസ് നായിക് സഞ്ജയ് ബിസ്റ്റ്, അലിഗഡിലെ പാരാട്രൂപ്പർ സച്ചിൻ ലോർ എന്നിവരാണ് ജീവൻ ബലിയർപ്പിച്ച സൈനികർ.

ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദിയെ കൂടാതെ, ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയും മറ്റ് മുതിർന്ന സൈനിക ഉദ്യോഗസ്ഥരും ധീര ജവാൻമാർക്ക് അന്തിമോപചാരം അർപ്പിക്കാൻ ജമ്മുവിലെ ആർമി ജനറൽ ഹോസ്പിറ്റലിൽ എത്തിയിരുന്നു,

Share
Leave a Comment