ശ്രീനഗർ: രജൗരി ജില്ലയിലെ വനത്തിനുള്ളിൽ ഭീകരരുടെ ഒളിത്താവളം സൈന്യം കണ്ടെത്തി. കാട്ടിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഗുഹയാണ് ഭീകരർ കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിന് ഉപയോഗപ്പെടുത്തിയതെന്ന് വ്യക്തമായതായും ഇത്തും ഒളിത്താവളങ്ങൾ കണ്ടെത്തുക ഏറെ ദുഷ്കരമാണെന്ന് “ചെറിയ ഗുഹ”യുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു
രജൗരി ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് സൈന്യം തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. ലഷ്കർ ഭീകകരുമായുള്ള പോരാട്ടത്തിൽ അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്. 36 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിൽ ലഷ്‌കർ-ഇ-തൊയ്ബ കമാൻഡർ ഉൾപ്പെടെ രണ്ട് ഭീകരരെ സേന വധിച്ചിരുന്നു. അതിർത്തി കടന്ന് ഇന്ത്യയിലേക്ക് കടന്ന ഭീകരരിൽ ചിലർ വിരമിച്ച പാക് സൈനികരാണെന്ന് ചീഫ് ലെഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഭീകരർക്ക് പാകിസ്താൻ, അഫ്ഗാനിസ്ഥാൻ ഉൾപ്പടെ വിവിധ രാജ്യങ്ങളിൽ പരിശീലനം ലഭിച്ചിരിക്കാം. കൃത്യമായ പരിശീലനം ലഭിച്ചിരായിരുന്നു രജൗരിൽ എത്തിയത്. അതിനാലാണ് അവരെ ഇല്ലാതാക്കാൻ കുറച്ച് സമയമെടുത്തത്. ചീഫ് ലെഫ്റ്റനന്റ് ജനറൽ കൂട്ടിച്ചേർത്തു.
ക്യാപ്റ്റൻ എം വി പ്രഞ്ജൽ, ക്യാപ്റ്റൻ ശുഭം ഗുപ്ത, ഹവൽദാർ അബ്ദുൾ മജിദ്, ലാൻസ് നായിക് സഞ്ജയ് ബിസ്റ്റ്, പാരാട്രൂപ്പർ സച്ചിൻ ലോർ എന്നിവർക്കാണ് ഭീകരരുമായുള്ള പോരാട്ടത്തിൽ ജീവൻനഷ്ടമായത്.















