2023-ന്റെ അവസാനത്തിൽ ലേഡിസൂപ്പർ സ്റ്റാർ നയൻതാര സംരംഭകയുടെ റോളിൽ ആരാധകർക്ക് മുന്നിലെത്തിയിരുന്നു. സാനിറ്ററി നാപ്കിൻസിനും സ്കിൻ കെയറിനുമായാണ് താരം ബ്രാൻഡുകൾ അവതരിപ്പിച്ചത്. എന്നാൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്ന പുതിയ പോസ്റ്റിലൂടെ താൻ സംവിധാനത്തിലും ചുവടുറപ്പിക്കുന്നുവെന്ന സൂചന നൽകിയിരിക്കുകയാണ് നടി. മേക്കിംഗ് ഓഫ് സിനിമ എന്ന പേരിൽ കഴിഞ്ഞ ദിവസം അണിയറയിൽ നിന്നുള്ള ചിത്രം പങ്കുവെച്ചിരുന്നു. ഇപ്പോൾ പുതിയ തുടക്കങ്ങൾ എന്ന അടിക്കുറിപ്പോടെ ക്യാമറയ്ക്ക് പിന്നിൽ നിൽക്കുന്ന ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്.
View this post on Instagram
“>
ചിത്രത്തിന് താഴെ താരത്തിന് ആശംസയുമായി നിരവധി താരങ്ങളും ആരാധകരുമാണ് രംഗത്തെത്തിയത്. എ ഫിലിം ബൈ ലേഡി സൂപ്പർ സ്റ്റാർ, എൽഎസ്എസ് മൾട്ടിടാലന്റ്, എന്നിങ്ങനെ നീളുന്നു ചിത്രത്തിന് താഴെയുള്ള കമന്റുകൾ. തന്റെ ചർമ്മസംരക്ഷണ ബ്രാൻഡായ 9 സ്കിൻ അടുത്തിടെയാണ് താരം പ്രഖ്യാപിച്ചത്.