ന്യൂഡൽഹി: അസം റൈഫിൾസ് സംഘടിപ്പിച്ച ദേശീയോദ്ഗ്രഥന പര്യടനത്തിന്റെ ഭാഗമായി നാഗലൻഡിലെ റുസാസോ ഗ്രാമനിവാസികളുമായി കൂടിക്കാഴ്ച നടത്തി രാഷ്ട്രപതി ദ്രൗപദി മുർമു. പരിപാടിയിൽ പങ്കെടുത്തവരെ രാഷ്ട്രപതി അഭിസംബോധന ചെയ്യുകയും ഗ്രാമീണരുടെ പ്രശ്നങ്ങൾ കേട്ട ശേഷം പരിഹാരങ്ങൾ കാണാൻ അധികൃതർക്ക് നിർദ്ദേശവും നൽകി.
വിദൂര മേഖലയിലെ ജനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന അസം റൈഫിൾസിന്റെ പ്രകടനത്തെ രാഷ്ട്രപതി അഭിനന്ദിച്ചു. ഒറ്റപ്പെട്ട ഗ്രാമങ്ങളിലെ ജനങ്ങളെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ദേശീയോദ്ഗ്രഥന പര്യടനം ആരംഭിച്ചത്. കൊഹിമയിൽ നിന്നാണ് ദേശീയോദ്ഗ്രഥന പര്യടനം ഫ്ളാഗ് ഓഫ് ചെയ്തത്. 27-ാം തീയതി ഡൽഹിയിലേക്കും അമൃത്സറിലേക്കും പര്യടനം സംഘടിപ്പികേകുമെന്ന് ഇൻസ്പെക്ടർ ജനറൽ അസം അറിയിച്ചു.















