ഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. ഉത്തരാഖണ്ഡിലെ പ്രത്യേക ഉത്സവമായ ഈഗാസിൽ പങ്കെടുക്കാൻ അനിൽ ബലൂനിയുടെ ക്ഷണം സ്വീകരിച്ച് എത്തിയപ്പോഴായിരുന്നു അമിത് ഷായുമായുള്ള താരത്തിന്റെ കൂടികാഴ്ച.
ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ ഷമിക്ക് വൻ സ്വീകരണമാണ് നൽകിയത്. ഇതിന്റെ വീഡിയോ തന്റെ ഇൻസ്റ്റഗ്രാമിൽ ഷമി പങ്കുവെയ്‌ക്കുകയും ചെയ്തിട്ടുണ്ട്. ഉത്സവത്തിൽ പങ്കെടുക്കാനെത്തിയ അമിത് ഷായൊടൊപ്പമുള്ള ചിത്രവും താരം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചു.

‘എന്നെ ക്ഷണിച്ചതിന് നന്ദി അനിൽ സാർ. താങ്കളെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് അമിത് ഷാ സർ’ എന്നും വീഡിയോയ്‌ക്കും ചിത്രങ്ങൾക്കുമൊപ്പം ഷമി സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രങ്ങൾ വൈറലായി. ഷമിയുടെ ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.
















