ഗാസ : ഹമാസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിരോധിച്ച് സ്വിറ്റ്സർലാൻഡ് . ഹമാസ് ഭീകരരെ പിന്തുണയ്‌ക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട് . ഇതിനായി ഫെബ്രുവരി അവസാനത്തോടെ പുതിയ നിയമം പാസാക്കുമെന്നും സ്വിസ് സർക്കാർ വ്യക്തമാക്കി.
സ്വിസ് ഫെഡറൽ കൗൺസിൽ അടുത്തിടെ ഹമാസിനെ “ഭീകര സംഘടന” ആയി പ്രഖ്യാപിക്കുകയും ഹമാസ് ഭീകരർ നടത്തുന്ന ആക്രമണങ്ങൾക്ക് ഏറ്റവും ഉചിതമായ പ്രതികരണം നിരോധനമാണെന്ന് പ്രസ്താവിക്കുകയും ചെയ്തിരുന്നു . മൂന്ന് പാലസ്തീൻ എൻജിഒകളുമായുള്ള കരാറും സ്വിറ്റ്‌സർലൻഡ് അവസാനിപ്പിക്കും.
എങ്കിലും തടസ്സമില്ലാതെ മാനുഷിക പരിഗണന ഉറപ്പാക്കുന്നതിന് “അന്താരാഷ്‌ട്ര മാനുഷിക നിയമങ്ങളോടുള്ള ബഹുമാനത്തിനും പ്രത്യേകിച്ച് സിവിലിയൻമാരുടെ സംരക്ഷണത്തിനും” സർക്കാർ ആഹ്വാനം ചെയ്തിട്ടുണ്ട്. സ്വന്തം പ്രതിരോധത്തിനുള്ള ഇസ്രായേലിന്റെ അവകാശം സ്വിറ്റ്‌സർലൻഡ് അംഗീകരിക്കുകയും ചെയ്തു















