തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റ് ബി. ശശികുമാർ അന്തരിച്ചു. 74 വയസായിരുന്നു. ഇന്നലെ രാത്രി 7:30-ഓടെ ജഗതിയിലെ ‘വർണ’ത്തിലായിരുന്നു അന്ത്യം. അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അമ്മാവനും ഗുരുവുമാണ് ബി. ശശികുമാർ.
സ്വാതിതിരുന്നാൾ കോളേജിലെ സംഗീത അദ്ധ്യാപകനായിരുന്ന അദ്ദേഹം അവിടെ നിന്നും തന്നെയാണ് ഗാനഭൂഷണം പാസായത്. ആകാശവാണി ആർട്ടിസ്റ്റ് കൂടിയായിരുന്നു അദ്ദേഹം. ആകാശവാണിക്കുവേണ്ടി മലയാളം, തമിഴ് കീർത്തനങ്ങളും, നാടകങ്ങളും ശശികുമാർ രചിച്ചിട്ടുണ്ട്. കേന്ദ്ര സംഗീത-നാടക അക്കാദമിയുടെ പുരസ്‌കാരവും കേരള സംഗീത-നാടക അക്കാദമി ഫെല്ലോഷിപ്പും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.















