ഇത് 'ഈച്ച' സിനിമയെ വെല്ലും കഥ!! 63-കാരന്റെ വൻ കുടലിൽ ജീവനുള്ള ഈച്ച വളരുന്നു; അമ്പരന്ന് ശാസ്ത്രലോകം
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

ഇത് ‘ഈച്ച’ സിനിമയെ വെല്ലും കഥ!! 63-കാരന്റെ വൻ കുടലിൽ ജീവനുള്ള ഈച്ച വളരുന്നു; അമ്പരന്ന് ശാസ്ത്രലോകം

Doctors Find Fully Intact House Fly Inside 63-Year-Old Man's Intestines

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2023, 01:56 pm IST
FacebookTwitterWhatsAppTelegram

അമേരിക്കൻ ഡോക്ടർമാർ ഇതുവരെ ഞെട്ടലിൽ നിന്ന് മുക്തരായിട്ടില്ലെന്നതാണ് സത്യം. 63-കാരനായ വയോധികനെ പരിശോധിച്ച ഡോക്ടർമാർ കണ്ടെത്തിയത് ജീവനുള്ള ഈച്ചയെയാണ്. വൻ കുടലിലാണ് ജീവനോടെ അനക്കമില്ലാതെ സുഖമായി കഴിയുന്ന ഈച്ചയെ കണ്ടെത്തിയത്. കുടലിന്റെ ഉൾഭാ​ഗം പരിശോധിക്കാൻ ഉപയോ​ഗിക്കുന്ന ടെസ്റ്റായ കൊളോനോസ്കോപ്പിയിലാണ് ഈച്ചയെ കണ്ടെത്തിയത്. അമേരിക്കൻ ജേണൽ ഓഫ് ഗ്യാസ്‌ട്രോഎൻട്രോളജിയിലാണ് ഈ അപൂർവ്വ കണ്ടെത്തലിനെ പരാമർശിച്ചിരിക്കുന്നത്.

പ്രാണി എങ്ങനെ തന്റെ ശരീരത്തിൽ പ്രവേശിച്ചതെന്ന് ആലോചിച്ച് ആശയക്കുഴപ്പത്തിലായിരിക്കുകയാണ് പേര് വെളിപ്പെടുത്താത്ത 63-കാരൻ. ടെസ്റ്റിന് മുൻപായി ദ്രാവകം മാത്രമാണ് കഴിച്ചിരുന്നതെന്നും രണ്ട് ദിവസമായി പിസ്സയും ചീരയും മാത്രമാണ് കഴിച്ചതെന്നും വയോധികൻ പറയുന്നു. എന്നാൽ ഭക്ഷണത്തിൽ ഈച്ചയുടെ സാന്നിധ്യമില്ലായിരുന്നുവെന്നും ഈച്ച ശരീരത്തിനകത്ത് പ്രവേശിച്ചതായി യാതൊരു ലക്ഷണങ്ങളും തനിക്ക് ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഈച്ച വളരെ സുരക്ഷിതമായാണ് വൻ കുടലിനുള്ളിൽ കഴിയുന്നതെന്നാണ് ഡോക്ടർമാർ പറയുന്നത്. സ്വന്തമായി അത് നീങ്ങുന്നില്ല, എന്നാൽ ജീവനുണ്ട്.

ഈച്ച മനുഷ്യന്റെ ഉള്ളിൽ എത്താൻ രണ്ട് സാധ്യതയാണ് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. അറിയാതെ ഭക്ഷണത്തിലൂടെ ഈച്ചയെ ഭക്ഷിച്ചേക്കാം. അല്ലെങ്കിൽ മലാ‌ശയത്തിൽ പ്രവേശിച്ചേക്കം. എന്നിരുന്നാലും ഇത് വൻ കുടലിൽ എത്താൻ യാതൊരു വഴിയുമില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. വായിലൂടെയാണ് ഈച്ച പ്രവേശിച്ചതെങ്കിൽ ദഹന എൻസൈമുകളും വയറ്റിലെ ആസിഡും ഈച്ചയെ കൊല്ലാൻ സാധ്യതയുണ്ട്. എന്നാൽ ഈ കേസിൽ അങ്ങനെയല്ലെന്ന് ഡോക്ടർമാർ പറഞ്ഞു. സംഭവത്തിൽ കൂടുതൽ പഠനം നടത്തുകയാണെന്ന് ആരോ​ഗ്യസംഘം അറിയിച്ചു.

ചില അപൂർവ്വ സാഹചര്യങ്ങളിൽ ഈച്ചകളും അവയുടെ ലാർവകളും മനുഷ്യന്റെ കുടലിനെ ആക്രമിച്ചേക്കാം. ‘കുടൽ മയാസിസ് ‘ (Intestinal Myiasis) എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. ആളുകൾ ഈച്ച മുട്ടയും ലാർവകളും അടങ്ങിയ ഭക്ഷണം കഴിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. അപൂർവ്വമായി മുട്ടകൾ വയറ്റിലെ ആസിഡിനെ അതിജീവിച്ച് വിരിയുകയും പിന്നീട് ശരീരത്തിനുള്ളിൽ വളരുകയും ചെയ്യുമെന്ന് നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ പറയുന്നു. എന്നാൽ 63-കാരന്റെ കാര്യത്തിൽ ഇത്തരത്തിലുള്ള ഭക്ഷണം കഴിച്ചിട്ടില്ലെന്നതും കൗതുകമുണർത്തുന്നു.

Tags: Intact House FlyIntestinecolonoscopy
ShareTweetSendShare

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies