ഹൈദരാബാദ്: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിആർഎസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവുവിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിആർഎസ് ഗവൺമെന്റിന് കീഴിൽ തെലങ്കാനയുടെ വികസനം മുരടിച്ചെന്നും സംസ്ഥാനത്തിന്റെ ഭാവിയ്‌ക്ക് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് നിർണായകമാകുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കെസിആറിന്റെ കീഴിൽ കഴിഞ്ഞ 10 വർഷമായി സംസ്ഥാനത്തെ ഭരണകൂടം വൻതോതിലുള്ള അഴിമതിയാണ് നടത്തുന്നത്. ബിജെപി അധികാരത്തിലെത്തിയാൽ അഴിമതി ആരോപണങ്ങളിൽ അന്വേഷണം നടത്തുമെന്നും കുറ്റക്കാരെന്ന് തെളിയുന്നവർക്ക് അർഹമായ ശിക്ഷ നൽകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങളെയും യുവക്കാളെയും ഒരുപോലെ പറ്റിച്ച ആളാണ് കെസിആർ. സംസ്ഥാനത്ത് തൊഴിലവസരങ്ങളും ഗവൺമെന്റ് കോളേജുകളും സൃഷ്ടിക്കുമെന്നും, ആശുപത്രികൾ നിർമ്മിക്കുമെന്നും പറഞ്ഞ് വഞ്ചിച്ചു.- കേന്ദ്ര ആഭ്യനന്തരമന്ത്രി പറഞ്ഞു
സംസ്ഥാനത്ത് ബിആർഎസും കോൺഗ്രസും തമ്മിൽ സഖ്യമാണ്. കോൺഗ്രസിന് വോട്ടുചെയ്താൽ വിജയിക്കുന്ന എംഎൽഎമാർ ബിആർഎസിനൊപ്പം ചേരുമെന്നും ഇതോടെ സംസ്ഥാനത്ത് നിന്ന് കെസിആർ സർക്കാരിനെ നീക്കം ചെയ്യുകയെന്നത് സ്വപ്നമായി സ്വപ്‌നമായി തീരുമെന്നും അദ്ദേഹം പറഞ്ഞു. ബിആർഎസ് സർക്കാർ സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും പുരോഗതിക്കായി ഒന്നും ചെയ്യാൻ ശ്രമിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.