പ്രസംഗമദ്ധ്യ സംസാരിച്ചതിന് പ്രവർത്തകരോട് പൊട്ടിത്തെറിച്ച് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. പൊതുപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ ഒരു വിഭാഗം പ്രവർത്തകർ ബഹളം വയ്ച്ചതാണ് ഖാർഗയെ ചൊടിപ്പിച്ചത്. അസ്വസ്ഥനായ ഖാർഗെ സദസ്സിന് നേരെ പോട്ടിത്തെറിക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമത്തിൽ പ്രചരിച്ചിരുന്നു.
ഒരു അഖിലേന്ത്യ നേതാവ് പ്രസംഗിക്കുമ്പോഴാണോ ബഹളം വയ്‌ക്കുന്നത്. നിങ്ങൾക്ക് വേണമെങ്കിൽ ശ്രദ്ധിച്ചാൽ മതി, അല്ലെങ്കിൽ ഇറങ്ങിപോകണമെന്നും ഖാർഗെ പറഞ്ഞു. ഖാർഗെ പങ്കെടുത്ത റാലി എതാണെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല. തിരഞ്ഞെടുപ്പിന്റെ ഭാഗമായി തെലങ്കാനയിലാകും റാലി എന്നാണ്‌റിപ്പോർട്ട്.
‘ഒരു മീറ്റിംഗ് നടക്കുകയാണെന്ന് നിങ്ങൾക്കറിയില്ലേ?, ഒരു അഖിലേന്ത്യാ നേതാവാണ് സംസാരിക്കുന്നത് എന്ന് മനസിലാകുന്നില്ലേ?. നിങ്ങൾക്ക് ഇഷ്ടമുള്ളത് പോലെ ചെയ്യാം, പക്ഷേ അത് ഇവിടെ ഇരുന്നുകൊണ്ട് പറ്റില്ല. വേണമെങ്കിൽ മാത്രം നിങ്ങൾ പ്രസംഗം കേട്ടാൽ മതി. കേൾക്കുന്നില്ലേൽ വേറെ എവിടെയെങ്കിലും പോകണം’ – ഖാർഗെ പറഞ്ഞു.















