ന്യൂഡൽഹി : മുംബൈ ഭീകരാക്രമണം ഹിന്ദു ഭീകരതയെന്ന് കാണിക്കാനുള്ള ഗൂഢാലോചന നടന്നതായി മുൻ ക്രിക്കറ്റ് താരം വെങ്കിടേഷ് പ്രസാദ് . മുംബൈയിലുണ്ടായ ഭീകരാക്രമണത്തിന് 15 വർഷം തികയുമ്പോൾ പങ്കിട്ട വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത് . ഈ ആക്രമണത്തിന്റെ മറവിൽ ഹിന്ദുക്കളെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടന്നിരുന്നുവെന്നും ,തുക്കാറാം ഓംബ്ലെയുടെ അതുല്യമായ ത്യാഗം എന്നും ഓർമ്മിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട വീഡിയോ വെങ്കിടേഷ് പ്രസാദ് സോഷ്യൽ മീഡിയയിൽ ഫോർവേഡ് ചെയ്തിരുന്നു. ഇതിനൊപ്പമാണ് അദ്ദേഹം തന്റെ അഭിപ്രായം പറഞ്ഞത്. കോൺസ്റ്റബിൾ തുക്കാറാം ഓംബ്ലെയെ അനുസ്മരിച്ചുകൊണ്ട് അഭിഷേക് എന്ന ഉപയോക്താവ് പോസ്റ്റ് ചെയ്ത വീഡിയോയാണ് വെങ്കിടേഷ് പ്രസാദ് പങ്ക് വച്ചത് .
വീഡിയോയിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ തുക്കാറാം ഓംബ്ലെയെ പറ്റി സംസാരിക്കുന്നു. “അജ്മൽ കസബിനെ വടിയുമായി നേരിടുന്ന 55 വയസ്സുള്ള എഎസ്‌ഐ ഓംബ്ലെ നിങ്ങൾ കണ്ടിരിക്കണം. ഇതാണ് മുംബൈ പോലീസിന്റെ ധൈര്യം, ഇതാണ് അവരുടെ പ്രതിബദ്ധത.തുക്കാറാം ഓംബ്ലെ എല്ലാ വെടിയുണ്ടകളും സ്വയം സ്വീകരിച്ചില്ലായിരുന്നുവെങ്കിൽ ഞങ്ങൾ ഇന്ന് ഇവിടെ ഉണ്ടാകുമായിരുന്നില്ല “ എന്നും വെങ്കിടേഷ് പ്രസാദ് പങ്ക് വച്ച വീഡിയോയിൽ വിശദീകരിക്കുന്നു.
15 വർഷം മുമ്പ് ഈ ഭീകരാക്രമണം ‘ഹിന്ദു ഭീകരത’യായി തെളിയിക്കപ്പെടാനുള്ള ഗൂഢാലോചന നടന്നിരുന്നുവെന്നും വെങ്കിടേഷ് പ്രസാദ് അഭിപ്രായപ്പെടുന്നു. തുക്കാറാം ഓംബ്ലെയുടെ അതുല്യമായ ധൈര്യത്തിനും ക്ഷമയ്‌ക്കും അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചു.എന്നാല്‍ ലഷ്‌കര്‍ കമാന്‍ഡറായ കസബിനെ ജീവനോടെ പിടികൂടിയതിനാല്‍ ഈ ഗൂഢപദ്ധതി പൊളിഞ്ഞു.
സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച് കസബിനെ ജീവനോടെ പിടികൂടിയത് തുക്കാറാം ഓംബ്ലെ എന്ന പോലീസുകാരനാണ്. കസബിന്റെ തോക്കില്‍ നിന്നുള്ള വെടിയുണ്ടയ്‌ക്കിരയായി ജീവന്‍ നഷ്ടമായെങ്കിലും ഈ പോലീസുകാരന്റെ ധീരതയാണ് അജ്മല്‍ കസബിനെ ജീവനോടെ പിടികൂടാന്‍ സഹായിച്ചത്. ഇതോടയാണ് മുംബൈ ഭീകരാക്രമണം ലഷ്‌കര്‍ ഇ ത്വയിബയുടെ പദ്ധതിയായിരുന്നു എന്ന് തെളിയിക്കാന്‍ സാധിച്ചത്.















