ദീപാവലി ആഘോഷങ്ങൾ കഴിഞ്ഞ് ഇപ്പോൾ കാർത്തിക നാളിനെ വരവേൽക്കാനുള്ള സമയമെത്തിയിരിക്കുകയാണ്. രാജ്യമെങ്ങും ആഘോഷങ്ങൾ അലയടിക്കാൻ തുടങ്ങി. ഇതിനിടയിൽ പ്രശസ്ത സാന്റ് ആർട്ടിസ്റ്റ് സുദർശനൻ പട്‌നായിക് മണലിൽ തീർത്ത കലാവിരുതാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
കാർത്തിക രാവിനെ വരവേൽക്കുന്നതിനു മുമ്പായി കടൽ തീരത്തെ മണലിൽ വള്ളം തീർത്തിരിക്കുകയാണ് അദ്ദേഹം. പുരി കടൽ തീരത്താണ് വള്ളം തീർത്തിരിക്കുന്നത്. ബോയിറ്റ എന്ന് പ്രാദേശികമായി അറിയപ്പെടുന്ന വെള്ളം പൂക്കൾ കൊണ്ട് അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്. കണ്ണിന് കുളിരേകുന്ന കാഴ്ചയ്‌ക്ക് നിരവധി ആളുകളാണ് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്.
#WATCH | Odisha: Sand Artist Sudarsan Pattnaik created a sand sculpture of boita (traditional boat) with flowers, on the occasion of Kartik Purnima, in Puri. (26.11) pic.twitter.com/oOYeVA9X8Y
— ANI (@ANI) November 26, 2023
കാർത്തിക നക്ഷത്രവും പൗർണമിയും ഒന്നിച്ചുവരുന്ന ഈ വിശേഷ ദിനം പ്രധാനപ്പെട്ട ഹൈന്ദവാഘോഷമാണ്. ക്ഷേത്രങ്ങളുടെ ചുവരുകളിലും വീടുകളിലും കാർത്തിക നാളിൽ സന്ധ്യയിൽ മൺചിരാതുകൾ കൊളുത്തി ദേവിയെയും സുബ്രഹ്‌മണ്യ സ്വാമിയെയും ആരാധിക്കുന്നത് ഐശ്വര്യപ്രദമാണെന്നാണ് വിശ്വാസം. ഈ ദിനം ഭഗവതിയുടെ ജന്മദിനമായും കരുതപ്പെടുന്നു.















