ന്യൂഡൽഹി: ഡീപ്പ്ഫേക്കിന്റെ കുരുക്കിൽ ആലിയാ ഭട്ടും. സമൂഹമാദ്ധ്യമങ്ങളിൽ
വ്യാപകമായി വീഡിയോ പ്രചരിച്ചതിന് പിന്നാലെ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. പൂക്കളുള്ള നീല വസ്ത്രം ധരിച്ചു കൊണ്ട് ആലിയ അശ്ലീല ആംഗ്യങ്ങൾ കാണിക്കുന്നതായാണ് വീഡീയോയിൽ ചിത്രീകരിച്ചിരിക്കുന്നത്.ശ്രദ്ധിച്ച് നോക്കിയാൽ ഇത് ഫേക്ക് വീഡിയോ ആണെന്ന കാര്യവും കാണുന്നവർക്ക് വ്യക്തമാകും. ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചുവെങ്കിലും, വിഷയത്തിൽ ആലിയ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ബോളിവുഡ് താരങ്ങളായ രശ്മിക മന്ദാന, കജോൾ, കത്രീന കൈഫ് എന്നിവരും ഡീപ്പ് ഫേക്കിന്റെ കുരുക്കിൽ പെട്ടിരുന്നു. ഈ ലിസ്റ്റിലേക്കാണ് ഇപ്പോൾ ആലിയയും എത്തിയിരിക്കുന്നത്. രശ്മിക വിഷയത്തിൽ ബീഹാർ യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. ഇത്തരത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും സർക്കാർ ഒരു സ്പെഷ്യൽ ഒഫീസറെ നിയമിക്കുമെന്നും കേന്ദ്ര ഐടി മന്ത്രാലയം ഉറപ്പ് നൽകിയിട്ടുണ്ട്.