നിരവധി ആഡംബരക്കല്യാണങ്ങൾ ഇന്ന് നടക്കാറുണ്ട്. അങ്ങനെ നടക്കുന്ന ആഡംബരക്കല്യാണത്തിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാദ്ധ്യമ ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചർച്ചാ വിഷയമാകുകയും ചെയ്യാറുണ്ട്. അത്തരത്തിൽ ഇന്ന് സമൂഹമാദ്ധ്യമലോകം കീഴടക്കിയ ഒരു കല്യാണമാണ് പാരിസിൽ നടന്നത്. ഇതിന്റെ വിവാഹ വീഡിയോയും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വൻ തോതിൽ പ്രചരിക്കുകയാണ്.

റോബർട്ട് ‘ബോബ എന്ന ബിസിനസുകാരന്റെ മകൾ 26-കാരിയായ മഡലെയ്ൻ ബ്രോക്ക്വേയുടെ കല്യാണമാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കല്യാണം എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. ടെക്സാസയിലെ ഫോർട്ട് വർത്തിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.

ഒരാഴ്ച നീണ്ടുനിന്ന വിവാഹാഘോഷങ്ങളിൽ കോടികളാണ് ചിലവ്. പ്രശസ്തമായ വെർസൈൽസ് കൊട്ടാരം വാടകയ്‌ക്കെടുത്തായിരുന്നു വിവാഹ ചടങ്ങുകൾ നടത്തിയത്. വളരെ ആർഭാടകരമായാണ് വിവാഹം നടന്നത്. വിവാഹത്തിനെത്തുന്ന അഥിതികൾക്ക് വിമാനത്തിൽ റൈഡും സജ്ജീകരിച്ചിരുന്നു. ബിൽ ഉസെറി മോട്ടോഴ്‌സിന്റെ സിഇഒയാണ് റോബർട്ട് ബോബ്. ഈഫൽ ടവറിന്റെ പൂന്തോട്ടത്തിലായിരുന്നു ചടങ്ങുകൾ സംഘടിപ്പിച്ചത്. ആകെ ചിലവിന്റെ കണക്കുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.















