തൃശൂർ: വ്യാജ ഡോക്ടർ പിടിയിൽ. കിഴക്കംപാട്ടുകാരയിൽ ക്ലിനിക് നടത്തിയിരുന്ന ദിലീപ് കുമാർ എന്നയാളാണ് പിടിയിലായത്. ഇയാൾ ബംഗാൾ സ്വദേശിയാണ്. കിഴക്കംപാട്ടുകാരയിൽ 40 വർഷത്തോളമായി ഇയാൾ ഒരു ക്ലിനിക് നടത്തി വരികയാണ്. ഹോമിയോയും അലോപ്പതിയും ഉൾപ്പടെയുളള ചികിത്സകൾ ചാന്ദിനി എന്ന പേരിൽ ഇയാൾ നടത്തിയിരുന്ന ക്ലിനിക്കിൽ നടത്തിയിരുന്നു.
ഏത് ചികിത്സയും നടത്താമെന്ന് തെളിയിക്കുന്ന ഒരു വ്യാജ രേഖ കാണിച്ചാണ് ഇയാൾ നാട്ടുകാരെ വിശ്വസിപ്പിച്ചിരുന്നത്. ഇക്കാര്യത്തിൽ സംശയം തോന്നിയ ആരോഗ്യ വകുപ്പിന്റെ ഓപ്പറേഷൻ വ്യാജൻ പരിശോധന നടത്തുകയും ചെയ്തു. ചോദ്യം ചെയ്യലിൽ ഇയാൾ പെടുകയായിരുന്നു. തുടർന്ന് പോലീസ് ഇയാൾക്കെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.















