തായ്‌വാനിലെ ഇലക്ട്രോണിക്‌സ് നിർമാണ കമ്പനിയായ ഫോക്‌സ്‌കോൺ ഇന്ത്യയിൽ 1.6 ബില്യൺ ഡോളർ (13,000 കോടി) നിക്ഷേപിക്കാൻ ഒരുങ്ങുന്നു . നിർമ്മാണ പദ്ധതിക്കായി പദ്ധതികൾ തയ്യാറാക്കി വരികയാണെന്ന് കമ്പനി അറിയിച്ചു. എവിടെ, എങ്ങനെ നിക്ഷേപം നടത്തുമെന്നതിന്റെ വിശദാംശങ്ങൾ ഫോക്‌സ്‌കോൺ പങ്കുവെച്ചിട്ടില്ല.
ഫോക്‌സ്‌കോണിന്റെ തമിഴ്‌നാട് പ്ലാന്റിൽ നിലവിൽ 40,000 പേർ ജോലി ചെയ്യുന്നു. അതേ സമയം, അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഒരു ലക്ഷത്തോളം പേരെ നിയമിക്കാൻ ഫോക്‌സ്‌കോൺ പദ്ധതിയിടുന്നതായും റിപ്പോർട്ട് ഉണ്ട് . ‘ഫോക്‌സ്‌കോൺ ഇന്ത്യയിൽ തങ്ങളുടെ തൊഴിൽ ശക്തിയും നിക്ഷേപവും ഇരട്ടിയാക്കാൻ പദ്ധതിയിടുന്നു’ എന്ന് കമ്പനി പ്രതിനിധി വെയ് ലി പറഞ്ഞിരുന്നു. ‘നിങ്ങളുടെ നേതൃത്വത്തിൽ ഫോക്‌സ്‌കോൺ ഇന്ത്യയിൽ അതിവേഗം വളർന്നു. ഇന്ത്യയിലെ തൊഴിൽ, എഫ്ഡിഐ, ബിസിനസ് എന്നിവയുടെ വലുപ്പം ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെ അടുത്ത വർഷം നിങ്ങൾക്ക് ഒരു വലിയ ജന്മദിന സമ്മാനം നൽകാൻ ഞങ്ങൾ കൂടുതൽ കഠിനാധ്വാനം ചെയ്യും.“ എന്നായിരുന്നു മോദിയുടെ ജന്മദിനത്തിന് വെയ് ലി കുറിച്ചത്.
യുഎസും ചൈനയും തമ്മിലുള്ള സംഘർഷം വർദ്ധിക്കുന്നതിനാൽ ആപ്പിളിന്റെ നിർമ്മാണം ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റുകയാണ് . മറ്റ് അമേരിക്കൻ ടെക് ഭീമൻമാരും ചൈനയ്‌ക്ക് പുറത്ത് തങ്ങളുടെ നിർമ്മാണ സൗകര്യങ്ങൾ വിപുലീകരിക്കാൻ ശ്രമിക്കുന്നുണ്ട്.















