ലക്നൗ : ഉത്തർപ്രദേശിൽ സനാതനധർമ്മം സ്വീകരിച്ച് മുസ്ലീം കുടുംബം . ഗാസിയാബാദ് ജില്ലയിലെ ഒരു ആസിഫ് എന്ന യുവാവും, ഭാര്യ സുമയ്യ ഖാട്ടൂണും, അഞ്ച് വയസുകാരൻ മകനുമാണ് ഹിന്ദുമതം സ്വീകരിച്ചത് . ഗാസിയാബാദിലെ ഭോപുര ക്ഷേത്രത്തിൽ ശംഖുനാദത്തിന്റെയും വേദമന്ത്രങ്ങളുടെയും അകമ്പടിയോടെയായിരുന്നു ചടങ്ങുകൾ . ഹിന്ദു രക്ഷാ ദൾ എന്ന സംഘടനയാണ് ചടങ്ങുകൾ സംഘടിപ്പിച്ചത് .
ലോനി സ്വദേശിയായ ആസിഫ് ഹിന്ദു രക്ഷാ ദൾ പ്രസിഡൻറ് പിങ്കി ചൗധരിയോട് ഏറെ നാളായി തങ്ങൾക്ക് ഹിന്ദു മതത്തിലേക്ക് മാറണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ഭാര്യ സുമയ്യയും പൂർണ്ണപിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. തുടർന്നാണ് കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ പരിപാടി സംഘടിപ്പിച്ചത് . ഇവിടെ ആസിഫും സുമയ്യയും ആചാരപ്രകാരം പൂജകൾ നടത്തി. ഹിന്ദുമതം സ്വീകരിച്ച ഇവർ പേരുകളും മാറ്റി . ആസിഫ് ആകാശ് ചൗഹാൻ എന്ന പേര് സ്വീകരിച്ചു . “സനാതന ധർമ്മമാണ് ലോകത്ത് ഏറ്റവും മികച്ചതും പവിത്രവുമായ മതം . മഹത്തായ സംസ്ക്കാരമാണ് അതിൽ ഞാൻ കണ്ടത്. അതിൽ ജീവിക്കണം . ഇസ്ലാം ഒരു മതമല്ല. അതിൽ ഉള്ളതെല്ലാം ഉപയോഗശൂന്യമാണ്.” ആസിഫ് പറഞ്ഞു.
ഭാര്യ സുമയ്യ ഖാട്ടൂൺ പ്രിയ എന്ന പേരും സ്വീകരിച്ചു. മുത്വലാഖും, നിക്കാഹ് ഹലാലയുമല്ലാതെ ഇസ്ലാമിൽ മറ്റൊന്നുമില്ലെന്നും, തങ്ങൾ ഹിന്ദുമതം സ്വീകരിച്ചത് എല്ലാവരും കാണണമെന്നും സുമയ്യ പറഞ്ഞു.