ഭുവനേശ്വർ: വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ രണ്ടംഗ സംഘം സിആർപിഎഫിന്റെ പിടിയിൽ. റൂർക്കേല-പുരി വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെയായിരുന്നു കല്ലേറ്. ട്രെയിനിന്റെ എക്‌സിക്യൂട്ടീവ് ചെയർകാർ കോച്ചുകളിൽ ഒന്നിന്റെ ചില്ല് തകർന്നു. മദ്യലഹരിയിൽ കല്ലെറിഞ്ഞതായി പ്രതികൾ സമ്മതിച്ചിട്ടുണ്ട്.
ഈസ്റ്റ് കോസ്റ്റ് റെയിൽവേയുടെ അംഗുൽ-ധേൻകനൽ റെയിൽവേ സെക്ഷനിലെ മേറമണ്ഡലി, ബുധപാങ്ക് റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് കല്ലേറുണ്ടായത്. മദ്യലഹരിയിൽ വിനോദത്തിനായി കല്ലെറിഞ്ഞതാണെന്ന് ചോദ്യം ചെയ്യലിൽ ഇരുവരും സമ്മതിച്ചതായി സിആർപിഎഫ് അറിയിച്ചു.















