പൂനെ: ഇന്ത്യ ശ്രീലങ്ക സംയുക്ത സൈനിക സൈനികാഭ്യാസമായ മിത്രശക്തി 2023ന് സമാപനം. 14 നീണ്ടുനിന്ന അഭ്യാസ പ്രകടനങ്ങൾക്ക് ഇന്നലെയാണ് സമാപനമായത്. ഔന്ദിലെ സതേൺ കമാൻഡിലെ കമാൻഡർ ബ്രിഗേഡിയർ തനൂജ ശ്രീലങ്കൻ മേജർ ജനറൽ പിജിപിഎസ് രത്‌നായക എന്നിവർ സമാപന ചടങ്ങിനെ അഭിസംബോധന ചെയ്തു.
സൈന്യങ്ങളുടെ സംയുക്ത അഭ്യാസത്തിലൂടെ ഇരു രാജ്യങ്ങളുടെയും നയതന്ത്ര ബന്ധം കൂടുതൽ ദൃഢമാക്കാൻ കഴിഞ്ഞു. സൈന്യങ്ങൾ തമ്മിലുള്ള ബന്ധവും വിശ്വാസവും വർദ്ധിപ്പിക്കാൻ ഇത്തരം ശ്രമങ്ങൾക്ക് കഴിയും . തന്ത്രപരമായ തലത്തിൽ ഇരു ശക്തികളും തമ്മിലുള്ള പരസ്പര പ്രവർത്തനക്ഷമത, ഏകോപനം, സഹകരണം എന്നിവ വർദ്ധിപ്പിക്കാൻ കഴിഞ്ഞു. ഇത്തരം സംയുക്ത അഭ്യാസങ്ങളിലൂടെ ലോകസമാധാനത്തിനും വിശ്വസാഹോദര്യത്തിനും പിന്തുണ നൽകാൻ സൈന്യത്തിന് കഴിയും. ഇതിലൂടെ ഐക്യരാഷ്‌ട്ര സഭയുടെ സമാധാനശ്രമങ്ങൾക്ക് കരുത്തു പകരാൻ കഴിയും. പരിശിലനത്തിനുടനീളം മികച്ച പ്രൊഫഷണലിസവും ഉത്സാഹവും സൈനികർ പ്രകടിപ്പിച്ചുവെന്നും ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി















