ന്യൂഡൽഹി: രണ്ടാം തദ്ദേശീയ വിമാന വാഹിനി കപ്പലിന് നിർമ്മാണ അനുമതി നൽകി പ്രതിരോധ സംഭരണ ബോർഡ്. നാവികസേന നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി നൽകിയത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അദ്ധ്യക്ഷനായ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അവലോകനം നടത്തിയതിന് ശേഷമാണ് നിർമ്മാണ അനുമതി നൽകിയിരിക്കുന്നത്.
40,000 കോടി ചിലവിൽ നിർമ്മിക്കുന്ന കപ്പലിന് 65,000 ടൺ ഭാരം വഹിക്കാൻ കഴിയും. ഒന്നാം വിമാന വാഹിനിയുടെ (ഐഎൻഎസ് വിക്രാന്ത്) നിർമ്മാണ ചിലവ് 23,000 കോടി രൂപയായിരുന്നു. 45,000 ടൺ ഭാരം വഹിക്കാനുള്ള ശേഷിയായിരുന്നു ഉണ്ടായിരുന്നത്. കൂടുതൽ ഭാരം വഹിക്കാനുള്ള ശേഷിക്കു പുറമേ നിരവധി സാങ്കേതിക സംവിധാനങ്ങളും രണ്ടാം വിമാന വാഹിനി കപ്പലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.















