ചണ്ഡീഗഡ്: കാമുകന്റെ ആവശ്യപ്രകാരം പിജി താമസസ്ഥാലത്തെ ബാത്റൂമിൽ ഒളിക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ പെൺകുട്ടിയും കാമുകനും അറസ്റ്റിൽ. ചണ്ഡീഗഡിലെ ഒരു പിജി താമസസ്ഥലത്താണ് സംഭവമുണ്ടായത്. പെൺകുട്ടിയുടെ ഒപ്പം താമസിച്ചിരുന്ന പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങളാണ് ഇരുവരും ഒളിക്യാമറയിൽ പകർത്തിയത്. നാല് പെൺകുട്ടികൾക്കൊപ്പമാണ് പ്രതിയായ പെൺകുട്ടിയും താമസിച്ചിരുന്നത്.
കാമുകന്റെ നിർദ്ദേശ പ്രകാരം പെൺകുട്ടി ബാത്റൂമിൽ ഒളി ക്യാമറ വെക്കുകയും പെൺകുട്ടികളുെട സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയും ചെയ്യുകയായിരുന്നു. തുടർന്ന് ക്യാമറ മറ്റ് പെൺകുട്ടികളുടെ ശ്രദ്ധയിൽപ്പെട്ടതോടെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഐപിസി 354, 509,ഐടി ആക്ട് എന്നീ വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
പ്രതികളുടെ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ടെന്നും ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഏതാനും മാസങ്ങൾക്ക് മുമ്പ് മഹാരാഷ്ട്രയിലും സമാന സംഭവമുണ്ടായിരുന്നു. റെസ്റ്റോറന്റിൽ ഒളിക്യാമറ വെച്ച് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ ഹോട്ടൽ ജീവനക്കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.