ചെന്നൈ: പ്രശസ്ത സിനിമാതാരവും ഡിഎംഡികെ നേതാവുമായ നടൻ വിജയകാന്തിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് റിപ്പോർട്ട്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന അദ്ദേഹത്തിന് ശ്വാസകോശ പ്രശ്‌നങ്ങൾ തുടരുകയാണ്. രണ്ടാഴ്ച കൂടി ചികിത്സയിൽ തുടരേണ്ടി വരുമെന്നാണ് റിപ്പോർട്ട്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് നവംബർ 20-നാണ് വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
എന്നാൽ പതിവ് പരിശോധനകൾക്ക് വേണ്ടിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതെന്നാണ് വിജയകാന്തിന്റെ ബന്ധുമിത്രാദികൾ സൂചിപ്പിച്ചിരുന്നത്. ഉടനെ ഡിസ്ചാർജ് ചെയുമെന്നും അറിയിച്ചിരുന്നു. എന്നാൽ അദ്ദേഹം രണ്ടാഴ്ച കൂടി അവിടെ തുടരുമെന്നാണ് ആശുപത്രിയിൽ നിന്നുള്ള വാർത്തകൾ.















