തൃശൂര്‍ : കൊലയും അക്രമവും നടത്തിയാൽ സ്വര്‍ഗം കിട്ടുമെന്നും ഹൂറിമാര്‍ ബിരിയാണി വിളമ്പിക്കൊടുക്കുമെന്നുമൊക്കെ പഠിപ്പിക്കുന്നത് തെറ്റാണെന്ന് എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ . തൃശൂര്‍ തെക്കേ മഠത്തില്‍ ശങ്കരപത്മം അവാര്‍ഡ് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു മതപണ്ഡിതനും പ്രവാചകനും കൊലയും അക്രമവും നടത്താന്‍ ആവശ്യപ്പെടുന്നില്ല . ഇത്തരക്കാരെ മാറ്റിനിര്‍ത്തുകയാണ് യഥാര്‍ത്ഥ മതവിശ്വാസികള്‍ ചെയ്യേണ്ടത് .
ഭാഷാ പഠനത്തില്‍ സാഹിത്യത്തിന്റെ പങ്ക് വളരെ വലുതാണ്. കുചേലവൃത്തം പഠിച്ചപ്പോഴാണ് സതീര്‍ത്ഥ്യന്‍ എന്ന വാക്കിന്റെ അര്‍ത്ഥം മനസിലാക്കാനായതെന്നും അദ്ദേഹം പറഞ്ഞു .തെക്കേമഠം മൂപ്പില്‍ സ്വാമിയാര്‍ വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതി പുരസ്‌കാര ദാനം നിര്‍വഹിച്ചു