പത്തനംതിട്ട: ശബരിമല മണ്ഡലകാലം ആരംഭിച്ച ശേഷം ഇതുവരെ മലചവിട്ടിയത് 7 ലക്ഷത്തിലധികം അയ്യപ്പന്മാർ. നട തുറന്ന് 13 ദിവസം പിന്നിടുമ്പോഴാണ് ദർശനം നടത്തിയ തീർത്ഥാടകരുടെ കണക്കുകൾ പോലീസ് പുറത്തുവിട്ടിരിക്കുന്നത്.
ബുധനാഴ്ച മാത്രം 54,000 ഭക്തരാണ് വെർച്വൽ ക്യു വഴി ദർശനം ബുക്ക് ചെയ്തത്. രാവിലെ 11 മണി വരെ 15,491 പേരാണ് സന്നിധാനത്തെത്തി. പുല്ലുമേട് വഴി 138 പേരും ഇന്ന് ശബരിമലയിലെത്തി. പമ്പയിലെ സ്‌പോട് രജിസ്‌ട്രേഷൻ സംവിധാനം ഉൾപ്പെടുത്താതെയുള്ള കണക്കാണിത്. ഇന്നലെ വെർച്വൽ ക്യു വഴി ബുക്ക് ചെയ്ത 51,308 പേരിൽ രാവിലെ 9 ആയപ്പോഴേക്കും 18,308 പേർ ദർശനം നടത്തി. പുലർച്ചെ 3ന് നട തുറക്കുമ്പോഴാണ് വലിയ തിരക്ക് അനുഭവപ്പെടുന്നത്.
വെർച്വൽ ക്യു ബുക്ക് ചെയ്യാതെ വരുന്നവർക്ക് തിരിച്ചറിയൽ രേഖ കാണിച്ചാൽ സന്നിധാനത്തേക്ക് പോകാൻ സ്പോട് ബുക്കിംഗ് പാസ് നൽകുന്നുണ്ട്. ഇതു പ്രയോജനപ്പെടുത്തി ദിവസം 8500 മുതൽ 9000 പേർ വരെ എത്തുന്നുണ്ട്. ഈ തീർത്ഥാടന കാലത്ത് ഏറ്റവും അധികം തിരക്ക് അനുഭവപ്പെട്ട ശനിയാഴ്‌ച്ച വെർച്വൽ ക്യു വഴി മാത്രം എഴുപതിനായിരം പേരാണ് ദർശനം നേടിയത്. അതേസമയം വരും ദിവസങ്ങളിലും തിരക്ക് വർദ്ധിക്കുമെന്നും പ്രതിദിനമെത്തുന്ന ഭക്തരുടെ എണ്ണം 90,000 വരെയാകാമെന്നുമാണ് ദേവസ്വം ബോർഡിന്റെ വിലയിരുത്തൽ.
















Comments