ന്യൂഡൽഹി: കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി ധനമന്ത്രി നിർമ്മല സീതാരാമൻ. തമിഴ്നാട്ടിൽ രാമനാഥപുരം ജില്ലയിലെ റെയിൽവേ ക്രോസിംഗിൽ ഫ്ലൈ ഓവർ കൊണ്ടുവരുന്നത് സംബന്ധിച്ച് ചർച്ച നടത്തുന്നതിനാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ലന്തൈ ഗ്രാമത്തിൽ മേൽപ്പാലം നിർമ്മിക്കണമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് നിർമ്മല സീതാരാമൻ ആവശ്യപ്പെട്ടു.
ഫ്ളൈ-ഓവർ സാധ്യമായാൽ ലന്തൈ, കാനനൈ, പെരിയ താമരക്കുടി, ചിന്ന താമരക്കുടി, തൃപ്പൂണൈ എന്നീ ഗ്രാമങ്ങളിലേക്കുള്ള ഗതാഗതം ഏറെ സുഗമമാകുമെന്നും ജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടുമെന്നും ധനമന്ത്രി നിർമ്മലാ സീതാരാമൻ അറിയിച്ചു.















