ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ആഗോളതലത്തിലെ മരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് കാൻസർ . 2020 ൽ 10 ദശലക്ഷം അല്ലെങ്കിൽ ആറിൽ ഒരാൾക്ക് ജീവൻ നഷ്ടപ്പെടാൻ കാരണം കാൻസറാണ് .അസുഖത്തിനൊപ്പം ഭാരിച്ച ചികിത്സാച്ചെലവുകളുടെ ഉത്കണ്ഠയും രോഗികളെയും, കുടുംബങ്ങളെയും അലട്ടുന്നു . എന്നാൽ ഇത്തരം രോഗികൾക്ക് ആശ്രയമാകുകയാണ് യുപിയിലെ ജെകെ ആശുപത്രി . കേവലം 1 രൂപയ്‌ക്ക് സമ്പൂർണ കാൻസർ ചികിത്സ ഇവിടെ ലഭ്യമാണ് .
അനുബന്ധ പരിശോധനകൾ, കീമോതെറാപ്പി, മരുന്നുകൾ എന്നിവയും ആശുപത്രി സൗജന്യമായി നൽകുന്നുണ്ട്.കാൺപൂരിലെയും സമീപ ജില്ലകളിലെയും ജനങ്ങളും ഇത് പ്രയോജനപ്പെടുത്തുന്നുണ്ട്. ഒരു രൂപ മാത്രം മുടക്കി ഒപിഡിയിൽ രജിസ്ട്രേഷൻ നടത്തണം . രോഗിയെ പ്രവേശിപ്പിക്കേണ്ട ആവശ്യം വന്നാൽ വെറും 31 രൂപയ്‌ക്കാണ് ഫയൽ തയ്യാറാക്കുന്നത്. അതിനുശേഷം രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു.
യുപിയിലെ മികച്ച കാൻസർ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഒന്നാണ് ഈ സ്ഥാപനമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.എസ്.എൻ.പ്രസാദ് പറഞ്ഞു. പ്രതിവർഷം 50,000-ത്തിലധികം ആളുകൾക്ക് ചികിത്സ ലഭിക്കുന്നു.ഇവിടെ രോഗികൾക്ക് നല്ല ചികിത്സ മാത്രമല്ല, മറ്റ് സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.















