ഇസ്ലാമാബാദ് : പാകിസ്താനിലെ വിവാദ ഇസ്ലാം പ്രഭാഷകൻ മൗലാന താരിഖ് ജമീലിനെ കാണാനെത്തി നടി സനാ ഖാൻ . താരിഖ് ജമീലുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് സനാ ഖാൻ സമൂഹമാദ്ധ്യമങ്ങളിലും പങ്ക് വച്ചിട്ടുണ്ട് . മൗലാനയെ കാണുമ്പോൾ ശരിക്കും അള്ളാഹുവിനെ ഓർമ്മ വരുന്നു. അദ്ദേഹം മനസുകൊണ്ട് ഒരു സുന്ദരനാണ്. എന്നൊക്കെയാണ് സനാഖാന്റെ വാദം.
‘ അദ്ദേഹം എന്നെ എപ്പോഴും തന്റെ മകൾ എന്ന് വിളിക്കുകയും ജ്ഞാന വാക്കുകൾ കൊണ്ട് എനിക്ക് ഒരുപാട് കാര്യങ്ങൾ പറഞ്ഞു നൽകുകയും ചെയ്തു. ആളുകൾ നിങ്ങളെ തകർക്കാനും സ്വന്തം നേട്ടത്തിനായി നിങ്ങളെ ലക്ഷ്യമിടാനും ശ്രമിച്ചേക്കാം, പക്ഷേ നിങ്ങൾ ശക്തരായിരിക്കണം, ഇത് അല്ലാഹുവിൽ നിന്നുള്ള ഒരു പരീക്ഷണം കൂടിയാണ്. ‘ എന്നാണ് സനാഖാന്റെ കുറിപ്പ് .
സ്വർഗത്തിൽ മുത്തുകൾ കൊണ്ട് പൊതിഞ്ഞ ബൈഡക് എന്നൊരു കനാൽ ഉണ്ടെന്ന് പ്രചരിപ്പിച്ചത് താരിഖ് ജമീലാണ് . “സ്വർഗത്തിൽ നിന്നുള്ള ഹൂറി സൂര്യനിലേക്ക് വിരൽ കാണിച്ചാൽ, സൂര്യൻ ദൃശ്യമാകില്ല, കാരണം ഹൂറിയുടെ വലുപ്പം 130 അടിയാണ് . ” എന്നൊക്കെ താരിഖ് ജമീൽ തന്റെ പ്രഭാഷണത്തിൽ പറഞ്ഞിരുന്നു.















