ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടിക പുതുക്കാൻ ഇനി കുറച്ചു ദിവസം മാത്രം ബാക്കി. ഡിസംബർ 9 വരെയാണ് വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ കഴിയുക. മൊബൈൽ ആപ്പ് വഴിയും സൈറ്റ് വഴിയും വ്യക്തികൾക്ക് വളരെ വേഗം അപേക്ഷ നൽകാൻ സാധിക്കുന്നതാണ്. പുതുതായി അപേക്ഷ നൽകുന്നതിനൊടൊപ്പം ഇലക്ഷൻ തിരിച്ചറിയൽ കാർഡിലെ തെറ്റുകൾ തിരുത്താനും പോളിംഗ് സ്റ്റേഷൻ മാറ്റാനും ഈ ദിവസങ്ങളിൽ സാധിക്കും.
അപേക്ഷ നൽകാനുള്ള സൈറ്റ്: https://voters.eci.gov.in
അപേക്ഷ സമർപ്പിക്കാനുള്ള മൊബൈൽ അപ്പ് : Voter Helpline
*ആവിശ്യമായ രേഖകൾ*
————————–
1- പാസ്‌പോർട്ട് സൈസ് ഫോട്ടോ
2- വയസ്സ് തെളിയിക്കുന്നതിനായി താഴെ പറയുന്ന ഏതെങ്കിലും ഒരു രേഖ
ജനന സർട്ടിഫിക്കറ്റ്
അപ്‌ഡേറ്റ് ചെയ്ത ആധാർ
പാൻ കാർഡ്
ഡ്രൈവിംഗ് ലൈസൻസ്
എസ്എസ്എൽസി സർട്ടിഫിക്കറ്റ്
പാസ്‌പോർട്ട്
3- അഡ്രസ്സ് തെളിയിക്കുന്നതിനായി താഴെ പറയുന്ന ഏതെങ്കിലും ഒരു ഡോക്യുമെന്റ്
ആധാർ കാർഡ്
പാസ്‌പോർട്ട്
വാട്ടർ ബില്ല്
ഇലക്ട്രിസിറ്റി ബില്ല്
അഡ്രസ് പ്രിന്റ് ചെയ്ത ബാങ്ക് പാസ്സ് ബുക്ക്















