ജൻ ഔഷധി കേന്ദ്രങ്ങൾ പതിനായിരത്തിൽ നിന്നും 25,000ലേക്ക്; വനിതാ സ്വയംസഹായ സംഘങ്ങൾക്ക് 15,000 ഡ്രോണുകൾ: പ്രഖ്യാപനവുമായി പ്രധാനമന്ത്രി
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

ജൻ ഔഷധി കേന്ദ്രങ്ങൾ പതിനായിരത്തിൽ നിന്നും 25,000ലേക്ക്; വനിതാ സ്വയംസഹായ സംഘങ്ങൾക്ക് 15,000 ഡ്രോണുകൾ: പ്രഖ്യാപനവുമായി പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2023, 02:22 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വികസിത് ഭാരത് സങ്കൽപ് യാത്രയിലെ ഗുണഭോക്താക്കളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വീഡിയോ കോൺറഫറൻസിംഗിലൂടെയാണ് അദ്ദേഹം സംവദിച്ചത്. പരിപാടിയിൽ വനിതാ കർഷക സ്വയംസഹായ സംഘങ്ങൾക്കായി ഡ്രോണുകൾ വിതരണം ചെയ്യുന്ന പ്രധാനമന്ത്രി മഹിളാ കിസാൻ ഡ്രോൺ കേന്ദ്രവും രാജ്യത്തെ ജൻ ഔഷധി കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള പദ്ധതിയും പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു.

പ്രധാനമന്ത്രി മഹിളാ കിസാൻ ഡ്രോൺ കേന്ദ്രത്തിന്റെ ഭാഗമായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 15,000 ഡ്രോണുകളെങ്കിലും വനിതാ സ്വയം സഹായ സംഘങ്ങൾക്ക് നൽകും. വനിതാകർഷകർക്ക് ഡ്രോണുകൾ പറത്തുന്നതിനും ഉപയോഗിക്കുന്നതിനുള്ള ആവശ്യമായ പരിശീലനവും കേന്ദ്രകൃഷി മന്ത്രാലയം നൽകും. ഈ സംരംഭം കാർഷികരംഗത്ത് സാങ്കേതികവിദ്യയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

രാജ്യത്ത് സബ്സിഡി നിരക്കിൽ മരുന്നുകൾ വിൽക്കുന്ന ജൻ ഔഷധി കേന്ദ്രങ്ങളുടെ എണ്ണം 10,000ൽ നിന്ന് 25,000 ആക്കി ഉയർത്താനുള്ള പദ്ധതിയ്‌ക്കാണ് പ്രധാനമന്ത്രി തുടക്കം കുറിച്ചത്. പരിപാടിയിൽ ദിയോഘറിലെ എയിംസിൽ 10,000-ാമത് ജൻ ഔഷധി കേന്ദ്രം പ്രധാനമന്ത്രി സമർപ്പിച്ചു. ആരോഗ്യകരമായ ഇന്ത്യക്കായുള്ള ആണിക്കല്ലായിരുന്നു ജൻ ഔഷധി കേന്ദ്രങ്ങൾ. മിതമായ നിരക്കിൽ മരുന്നുകൾ ലഭ്യമാക്കുന്നതിനായി ജൻ ഔഷധി കേന്ദ്രങ്ങൾ സ്ഥാപിച്ചതാണ് ആരോഗ്യമേഖലയിലെ പ്രധാന മുന്നേറ്റമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ജനക്ഷേമപദ്ധതികൾ രാജ്യത്തുടനീളം സമയബന്ധിതമായി അർഹതപ്പെട്ടവരിൽ എത്തുന്നു എന്ന് ഉറപ്പാക്കുന്നതിന് വേണ്ടി നവംബർ 15 ന് ഝാർഖണ്ഡിലെ കുന്തിയിൽ പ്രധാനമന്ത്രിയാണ് വികസിത് ഭാരത് സങ്കൽപ് യാത്രയ്‌ക്ക് തുടക്കം കുറിച്ചത്. കേന്ദ്ര സർക്കാരിന്റെ ക്ഷേമ പദ്ധതികൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഈ പദ്ധതിയ്‌ക്കായി കേന്ദ്രമന്ത്രിമാർ ഭാരത് സങ്കൽപ് യാത്രയിൽ പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശവും നൽകിയിട്ടുണ്ട്.

Tags: Narendra ModiViksit Bharat Sankalp YatraJan Aushadhi Centres
ShareTweetSendShare

More News from this section

ശ്രീപദ്മനാഭന്റെ സ്വർണം കട്ടതാര്?? മണലിൽ സ്വർണക്കട്ടി കൊണ്ടിട്ടതാര്?? ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതിയുടെ ഉത്തരവ് 

ആളെ പറ്റിക്കാൻ ഓരോ പരിപാടി; ക്യാൻസർ ഉൾപ്പെടെ എല്ലാം രോഗങ്ങളും ഭേദമാക്കാമെന്ന് അവകാശവാദം; ആരോഗ്യ സെമിനാറുമായി വിവാദ അക്യുപങ്ചർ ചികിത്സകൻ

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

കാൽ നൂറ്റാണ്ട് പിന്നിട്ട് കിഎഫ്ബി

Latest News

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies