ന്യൂഡൽഹി: രാജ്യത്തിന്റെ പ്രതിരോധശേഷിക്ക് കൂടുതൽ കരുത്തേകാൻ 65,000 കോടി രൂപയുടെ ഇടപാടിന് പ്രതിരോധ സംഭരണ കൗൺസിലിന്റെ അംഗീകാരം. വ്യോമസേനയ്‌ക്ക് 97 തേജസ് ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് വാങ്ങുന്നതിനും കരസേനയ്‌ക്കായി 156 പ്രചന്ദ് ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ വാങ്ങുന്നതിനുമാണ് അനുമതി. കൂടാതെ വ്യോമസേനയുടെ 84 su-30MKI യുദ്ധവിമാനങ്ങളുടെ നവീകരണത്തിനും അനുമതി ലഭിച്ചിട്ടുണ്ട്. ആകെ 1.6 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടിനാണ് ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അനുമതി നൽകിയത്.