എറണാകുളം: ഫോർട്ട്‌കൊച്ചിയിൽ ബോട്ട് ഇടിച്ചുകയറി ബോട്ടുജെട്ടി തകർന്നു. കമാലക്കടവിലാണ് സംഭവം. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം നടന്നത്. മത്സ്യത്തൊഴിലാളികളെ ഇറക്കാനായി എത്തിയ ബോട്ട് കടവിൽ നിർത്തുന്നതിനിടെ മത്സ്യബന്ധന ബോട്ടിന്റെ മുകൾ ഭാഗം യാത്രാ ബോട്ടുജെട്ടിയിൽ ഇടിച്ചു കയറുകയായിരുന്നു. ബോട്ട് ഇടിച്ചതോടെ കെട്ടിടത്തിന്റെ മുകൾ ഭാഗം തകർന്നു.
യാത്രാ ബോട്ടുകൾ മാത്രമാണ് കടവിൽ അടുപ്പിക്കാൻ അനുവാദമുള്ളത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ എങ്ങനെയാണ് മത്സ്യബന്ധനബോട്ട് ഇവിടേക്ക് വന്നതെന്നും ആരുടെ മത്സ്യബന്ധ ബോട്ടാണിതെന്നും തുടങ്ങിയ വിവരങ്ങൾ ശേഖരിച്ചു വരുന്നതായി പോലീസും മറൈൻ എൻഫോഴ്‌സ്‌മെന്റ് വിഭാഗവും അറിയിച്ചു.















