ടൈം മാനേജ്മെന്റിൽ പിന്നിലാണോ? കാലഭൈരവഭജനം നടത്തൂ ; ശിവന്റെ പ്രചണ്ഡമായ ഭാവത്തെക്കുറിച്ചറിയാം; കാലഭൈരവ ജയന്തി എങ്ങിനെ ആചരിക്കണം?
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Culture Spirituality

ടൈം മാനേജ്മെന്റിൽ പിന്നിലാണോ? കാലഭൈരവഭജനം നടത്തൂ ; ശിവന്റെ പ്രചണ്ഡമായ ഭാവത്തെക്കുറിച്ചറിയാം; കാലഭൈരവ ജയന്തി എങ്ങിനെ ആചരിക്കണം?

ഈ വർഷത്തെ കാലഭൈരവാഷ്ടമി ഡിസംബർ അഞ്ച് ചൊവ്വ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2023, 09:58 pm IST
FacebookTwitterWhatsAppTelegram

ശിവന്റെ ഉഗ്രരൂപമാണ് ഭൈരവൻ .ഭയങ്കരമായ ഭയാനകമായ രൂപം എന്നാണ് ” ഭൈരവ എന്ന വാക്കിന്റെ അർത്ഥം. ഭയത്തെ നശിപ്പിക്കുന്നവൻ അല്ലെങ്കിൽ ഭയത്തിന് അതീതനായവൻ എന്നും സങ്കല്പമുണ്ട്. മൊത്തം 64 ഭൈരവന്മാരാണുള്ളത് . ഈ 64 ഭൈരവന്മാരെ എട്ട് വിഭാഗങ്ങളായി തിരിച്ച്, ഓരോ ഒരു പ്രധാന ഭൈരവൻ നേതൃത്വം നൽകുന്നു. പ്രധാന എട്ട് ഭൈരവന്മാരെ അഷ്ടാംഗ ഭൈരവർ എന്ന് വിളിക്കുന്നു. അതായത് ഓരോ ഭൈരവനും ഏഴ് ഉപഭൈരവന്മാരുണ്ട്, അങ്ങിനെ ആകെ 64 ഭൈരവർ. എല്ലാ ഭൈരവന്മാരെയും ഭരിക്കുന്നതും നിയന്ത്രിക്കുന്നതും മഹാ കാലഭൈരവനാണ്,
അഷ്ടഭൈരവന്മാർക്കു പുറത്തുള്ള സ്വർണ്ണാകർഷണ ഭൈരവ സങ്കല്പം ഉപാസകന് ധനധാന്യസമൃദ്ധിയും, രാജ പദവിയും നൽകും.

ദേഹം മുഴുവന്‍ സര്‍പ്പങ്ങളാല്‍ ചുറ്റപ്പെട്ട് ത്രിശൂലം, ഉടുക്ക്‌, പാശം, കപാലം എന്നിവ ധരിച്ച് , കപാലമാല ധരിച്ച് നായ്‌ വാഹനനായി പ്രത്യക്ഷമാകുന്ന കാലധര്‍മ്മ സംരക്ഷണമൂര്‍ത്തിയാണ്‌ ശ്രീ കാലഭൈരവദേവന്‍. കാലത്തിന്റെ അഥവാ സമയത്തിന്റെ ഈശ്വരനായ കാലഭൈരവനാണ് പ്രപഞ്ചത്തിന്റെ/ സമയത്തിന്റെ മുന്നോട്ടുള്ള പ്രയാണം നിർണ്ണയിക്കുന്നത്.

കാലഭൈരവാവതാര കഥ

ആരാണ് കൂടുതൽ ശക്തിമാനെന്ന കാര്യത്തിൽ ബ്രഹ്മാവിനും, മഹാവിഷ്ണുവിനും, ശിവനും ഇടയിൽ ഉടലെടുത്ത തർക്കത്തിന്റെ കഥയാണ് കാലഭൈരവന്റെ തിരുവവതാരഹേതു. സൃഷ്ടാവെന്നുള്ള തോന്നലിൽ അഹങ്കരിച്ച ബ്രഹ്‌മാവിന്റെ രീതി കണ്ട് കോപാകുലനായ ശിവ ഭഗവാൻ ബ്രഹ്മാവിന്റെ ഊര്‍ദ്ധ്വമുഖമായ അഞ്ചാമത്തെ തല വെട്ടി മാറ്റി. അങ്ങിനെ ബ്രഹ്മ ശിരസ്സ് ഛേദിച്ചത് കാലഭൈരവ സ്വാമിയാണ്. നുള്ളിയെടുത്ത ബ്രഹ്മ കപാലം കയ്യിലേന്തി ഭൈരവസ്വാമി മൂന്നു ലോകവും ചുറ്റി. അങ്ങിനെ വന്ന ബ്രഹ്മഹത്യാ പാപപരിഹാരാർത്ഥം കാശിയിൽ വന്നു കാശികാ പുരേശന്റെ ക്ഷേത്രപാലനായി കാലഭൈരവൻ കുടികൊള്ളുന്നു. ഉഗ്ര രൂപമായ ഭൈരവനെ കണ്ടു ബ്രഹ്മാവ്‌ ഭയന്ന് തന്റെ തെറ്റിന് ക്ഷമ ചോദിച്ചു. ശാന്തനായ ഭഗവാൻ ബ്രഹ്മാവിന്റെ അഞ്ചാം തല യഥാ സ്ഥാനത്ത് തന്നെ പുന സ്ഥാപിച്ച് , ബ്രഹ്മാവിനോട് പൊറുത്തു .

 

കാശിയുടെ രക്ഷാദേവത കാലഭൈരവനാണ് , ജ്യോതിർലിംഗം ഉള്ള എല്ലാ ക്ഷേത്രങ്ങളുടെയും അടുത്തായി കാലഭൈരവ ക്ഷേത്രവും കാണാം, ഈ ഭൈരവനാണ് ശക്തി പീഠങ്ങളിൽ കാവൽ നിൽക്കുന്നത് . ഓരോ ശക്തിപീഠത്തോടൊപ്പം ഭൈരവ പ്രതിഷ്ഠയുള്ള ക്ഷേത്രവും ഉണ്ട് . കാലഭൈരവന്റെ കയ്യിലെ ദണ്ഡ് പാപികളെ ശിക്ഷിക്കുവാനാണ്. അതിനാൽ ഭൈരവൻ ദണ്ഡപാണിയെന്നും അറിയപ്പെടുന്നു.

നവഗ്രഹങ്ങളെയും പന്ത്രണ്ട് രാശികളെയും അഷ്ടദിക്പാലകരെയും നിയന്ത്രിക്കുന്ന ശൈവഭാവമാണ് ഭൈരവൻ. ശനീശ്വരന്റെ ഗുരുവാണ് കാല- ഭൈരവമൂർത്തി. ഭൈരവ ഉപാസകാരെ ശനി ഭഗവാൻ ഒരു രിതിയിലും ഉപദ്രവിക്കാറില്ല.യാത്ര പുറപ്പെടും മുമ്പ് ഭൈരവനെ പ്രാർത്ഥിക്കണമെന്ന് വിധിയുണ്ട്,

 

എത്ര കഠിനമായ ശനി ദോഷവും ദശാസന്ധികളും അതികഠിനമായ ശത്രുദോഷം, മരണഭയം, അപമൃത്യു ഭയം, ശക്തമായ പ്രേത ദുരിത ശാന്തികൾ , മുജ്ജന്മ ദോഷം, ബ്രഹ്മഹത്യാ പാപം എന്നിവയൊക്കെ കാലഭൈരവ ഭജനത്താൽ കാഠിന്യം കുറയും. കാലഭൈരവാഷ്ടകം എന്നും ജപിച്ചാൽ ശത്രുക്ഷയം ഉണ്ടാകും, ഭയനാശനവും ലഭിക്കും, കാല ഭൈരവന്റെ വാഹനമായ നായയെ ഊട്ടിയാൽ സ്വാമിക്ക് സന്തോഷമാകും. രാഹു ഗ്രഹത്തിന്റെ അധിപൻ കൂടിയാണ് കാല ഭൈരവൻ.പ്രപഞ്ച സൃഷ്ടാവായ ബ്രഹ്‌മദേവന്റെ തലവിധിയെ തിരുത്തിക്കുറിച്ച അവതാരമാണ്‌ ശ്രീ കാലഭൈരവദേവന്‍. അതുകൊണ്ടു തന്നെ ബ്രഹ്മസൃഷ്ടികളായ മനുഷ്യരുടെയെല്ലാം തലവിധിയെത്തന്നെ മാറ്റിയെഴുതി അനുകൂലമാക്കാന്‍ ശ്രീ കാലഭൈരവദേവനെ ആരാധിച്ചാല്‍ മതിയാകും.

കാലഭൈരവ ജയന്തി

മാർഗ ശീർഷ മാസത്തിലെ (ആഗ്രഹായനം) കൃഷ്ണപക്ഷ അഷ്ടമി ദിവസ്സമാണ് ശ്രീ പരമേശ്വരൻ ഭൈരവഭഗവാന്റ രൂപത്തിൽ അവതാരമെടുത്തത്. ഈ ദിവസമാണ് ഭാരതത്തിൽ കാല ഭൈരവജയന്തി ആഘോഷിക്കുന്നത്, ഈ ദിവസത്തെ കാലാഷ്ടമി എന്നും പറയുന്നു എല്ലാ മാസങ്ങളിലുമുള്ള കൃഷ്ണപക്ഷ അഷ്ടമി ദിവസങ്ങളിലും ഭൈരവ ജയന്തി പൂജ നടത്താം. എന്നാൽ മാർഗ ശീർഷ മാസത്തിലെ ഭൈരവജയന്തി ദിവസം നടക്കുന്ന പൂജകൾക്കും, ജപത്തിനും ഫലസിദ്ധി ഉറപ്പാണ്.

 

കാലത്തിന്റെ അധിപനായ, ഉഗ്ര രൂപിയായ, ദണ്ഡപാണിയായ കാല ഭൈരവനെ ഈ ദിവസം ഉപാസിച്ചാൽ എല്ലാ വിധകഷ്ട നഷ്ടങ്ങളിൽ നിന്നും മോചനവും, ദുഷ്ട ശക്തികളിൽ നിന്നുള്ള രക്ഷയും നേടാം.അന്ന് പുണ്യ തീർത്ഥങ്ങളിൽസ്നാനം ചെയ്ത് പിതൃ തർപ്പണം ചെയ്യുകയും, ഭൈരവ ഭഗവാന്റെ വാഹനമായ നായക്ക് ഭക്ഷണം കൊടുക്കുകയും ചെയ്യണം.

നിസ്സാരകാര്യങ്ങൾക്കായി സമയം കളയുന്ന ദുഃശീലം ഉള്ളവർ അവരുടെ ടൈം മാനേജ്‌മെന്റ് കഴിവുകൾ മെച്ചപ്പെടുത്താനും സമയം ബുദ്ധിപരമായി വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ കാലഭൈരവനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കണം .നേരം കൊല്ലുന്ന ദുഷ്പ്രവണതയുള്ളവർ കാലഭൈരവനെ ഭജിച്ചാൽ സമയം ബുദ്ധിപൂർവ്വം വിനിയോഗിച്ച് ജീവിതം വിജയകരമാക്കുന്ന രീതിയിൽ സമയ നിഷ്ഠ പാലിക്കാൻ തുടങ്ങും. 

 

ഗ്രാമദേവത മുതൽ മഹാക്ഷത്രങ്ങളുടെ വരെ കാവൽ ദേവതയായ കാലഭൈരവദേവനാണ്‌ പ്രപഞ്ചമാകുന്ന മഹാക്ഷേത്രത്തിന്റെയും കാവല്‍ ദൈവം. എല്ലാ കാവല്‍ദേവതകളും കാലഭൈരവനില്‍നിന്നുള്ള അംശദേവതകളാണ്‌.

കാലഭൈരവ ജയന്തി ദിനത്തിൽ ജപിക്കേണ്ട സ്തോത്രങ്ങൾ
ഭൈരവഗായത്രി
“ഓം ദിഗംബരായ വിദ് മഹേ
ദീർഘദർശനായ ധീമഹി
തന്വോ ഭൈരവ: പ്രചോദയാത്.”

ഓം കാലകാലായ വിദ്മഹേ
കാലാതീതായ ധീമഹി

തന്വോകാലഭൈരവ പ്രചോദയാത്

 

കാലഭൈരവ പഞ്ചരത്നം
ഖഡ്ഗം കപാലം ഡമരും ത്രിശൂലം
ഹസ്താംബുജേ സന്ദധതം ത്രിനേത്രം.
ദിഗംബരം ഭസ്മവിഭൂഷിതാംഗം
നമാമ്യഹം ഭൈരവമിന്ദുചൂഡം.

കവിത്വദം സത്വരമേവ മോദാ
ന്നതാലയേ ശംഭുമനോഽഭിരാമം.
നമാമി യാനീകൃതസാരമേയം
ഭവാബ്ധിപാരം ഗമയന്തമാശു.

ജരാദിദുഃഖൗഘ- വിഭേദദക്ഷം
വിരാഗിസംസേവ്യ- പദാരവിന്ദം.
നരാധിപത്വപ്രദമാശു നന്ത്രേ
സുരാധിപം ഭൈരവമാനതോഽസ്മി.

ശമാദിസമ്പത്-പ്രദമാനതേഭ്യോ
രമാധവാദ്യർചിത- പാദപദ്മം.
സമാധിനിഷ്ഠൈ- സ്തരസാധിഗമ്യം
നമാമ്യഹം ഭൈരവമാദിനാഥം.

ഗിരാമഗമ്യം മനസോഽപി ദൂരം
ചരാചരസ്യ പ്രഭവാദിഹേതും.
കരാക്ഷിപച്ഛൂന്യമഥാപി രമ്യം
പരാവരം ഭൈരവമാനതോഽസ്മി.

ശ്രീ ആദിശങ്കരാചര്യ സ്വാമികള്‍ എഴുതിയ കാലഭൈരവാഷ്‌ടകം, കാശി വിശ്വനാഥാഷ്ടകം എന്നിവ ദിനം മുഴുവൻ ജപിക്കുക.

കാലാഷ്ടമിദിനത്തിൽ കാലഭൈരവാഷ്‌ടകം പാരായണം ചെയ്യാം; ശ്രീ ശങ്കരാചാര്യ വിരചിതമായ ആ പുണ്യകൃതിയെ അറിയാം. (ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു വായിക്കാം)

Read more at: https://janamtv.com/80786096/

കാലാഷ്ടമി ദിവസം അഹങ്കാരം കാണിക്കരുത്, മാതാപിതാക്കളെയും അധ്യാപകരെയും മുതിര്‍ന്നവരെയും സ്ത്രീകളെയും അനാദരിക്കുകയോ , അപമാനിക്കുകയോ അരുത്. ഈ ദിവസം ഒരു മൃഗത്തെയും ശല്യപ്പെടുത്തരുത്. മൂര്‍ച്ചയുള്ള വസ്തുക്കള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക.. കേരളത്തിൽ പറശ്ശിനിക്കടവ് മുത്തപ്പൻ കാലഭൈരവ സങ്കൽപ്പമാണ്, മുത്തപ്പന്റെ വാഹനം ശ്വാനനാണ്.

 

അഷ്ടമി തിഥി സമയം

ഡിസംബർ 04, 10:00 PM – ഡിസംബർ 06, 12:37 AM വരെയാണ് ഈ വർഷത്തെ കാലഭൈരവാഷ്ടമി സമയം

Tags: PREMIUMKALASHTAMI 2023Kala Bhairava JayantiKalabhairav Jayanti
ShareTweetSendShare

More News from this section

ശബരിമല സീസൺ; കന്യാകുമാരി ക്ഷേത്രം തുറന്നിരിക്കുന്ന സമയം ഒരു മണിക്കൂർ കൂടി നീട്ടി

ദീപാവലി 2025 : പ്രകാശത്തിന്റെ പാതയിൽ ഇന്ത്യ

ഐശ്വര്യ ലബ്ധിക്കായി വരലക്ഷ്മി വ്രതം; ഇക്കൊല്ലത്തെ വ്രത ദിനം ഓഗസ്റ്റ് 08 വെള്ളിയാഴ്ച; അറിയേണ്ടതെല്ലാം

ഇരുപത് കോടി നാമജപ പൂർണതയിൽ സഹസ്രനാമജപയജ്ഞം; ശനിയാഴ്ച വടക്കേനടയിൽ സമർപ്പണസഭ

കാത്തിരിപ്പ് സമയം കുറയും; ഭക്തർക്കായി പുതിയ ശ്രീവാണി ദർശന ടിക്കറ്റ് കേന്ദ്രം ആരംഭിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies