സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വിക്കി കൗശാൽ ചിത്രം സാം ബഹാദൂർ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. അതിഗംഭീര മേക്ക് ഓവറിലാണ് പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ വിക്കി കൗശാൽ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ കരസേനയുടെ ആദ്യത്തെ ഫീൽഡ് മാർഷലായ സാം മനേക് ഷയെയാണ് സിനിമയിൽ വിക്കി കൗശാൽ അവതരിപ്പിക്കുന്നത്. ചിത്രം തിയേറ്ററുകളിലെത്തിയപ്പോൾ ഏവരെയും കോരിത്തരിപ്പിക്കുന്ന മൂഹൂർത്തങ്ങൾ സമ്മാനിച്ച വിക്കി കൗശാലിനും സിനിമയുടെ അണിയ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ അറിയിച്ചിരിക്കുകയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര.
” ഒരു രജ്യം അവരുടെ നായകന്മാരുടെ കഥകൾ പറയുന്ന സിനിമകൾ നിർമ്മിക്കുന്നത് അഭിനന്ദങ്ങൾ അർഹിക്കുന്നു. പ്രത്യേകിച്ച് സൈന്യത്തെയും അവരുടെ ധീരമായ പ്രവൃത്തികളെയും നേതൃത്വ പാഠവത്തെ കുറിച്ചുള്ള സിനികൾ ജനങ്ങളെ പ്രചോദിപ്പിക്കുന്നു. ജനങ്ങളിൽ ആത്മവിശ്വാസവും ധൈര്യവും വർദ്ധിച്ച് കൂടുതൽ നായകന്മാർ രാജ്യത്തിൽ ഉയർന്നു വരാൻ കാരണമാകുന്നു. ചിത്രത്തിലെ ഗാനമായ ‘ ഗസബാ കാ ബന്ധ, സബ് കാ ബന്ധ’ വളരെ പ്രശംസനീയമാണ്. ഇത്തരം ഒരു സിനിമ നമുക്ക് സമ്മാനിച്ച വിക്കി കൗശാലിനും നിർമ്മാതാവായ റോണി സ്‌ക്രൂവാലയ്‌ക്കും മറ്റ് അണിയപ്രവർത്തകർക്കും നന്ദി അറിയിക്കുന്നു”- ആനന്ദ് മഹീന്ദ്ര കുറിച്ചു.
There is a powerful virtuous cycle created when a country produces movies which tell the stories of their heroes. Especially about soldiers & narratives of leadership & courage. The pride & self belief of people multiplies. More heroes emerge when people know their courage will… pic.twitter.com/3196l2dPQM
— anand mahindra (@anandmahindra) December 1, 2023
“>
ഭാരതത്തിന്റെ ചരിത്രത്തിൽ ഒരിക്കലും മറക്കാനവാത്ത താളുകൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സിനിമയ്‌ക്ക് സാധിച്ചിട്ടുണ്ട്. 1971-ലെ ഇന്ത്യ-പാക് യുദ്ധത്തിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച നയതന്ത്രശാലിയായ സാം മനേക് ഷായുടെ ജീവിതമാണ് സിനിമയുടെ ഇതിവൃത്തം. മേഘ്‌ന ഗുൽസാറാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്റെ ഛായാഗ്രഹണം ജയ് ഐ പട്ടേലാണ്. സംഗീതം നിർവഹിക്കുന്നത് ശങ്കർ മഹാദേവൻ, ലോയ്, ഇഷാൻ എന്നിവരാണ്.















