സ്വീകരിക്കാനും ലഗേജ് ഇറക്കാനും ആരും എത്തിയില്ല. ഭാരമുളള ലഗേജ് കഷ്ടപ്പെട്ട് ചുമന്ന് പാക് താരങ്ങൾ. ഓസ്ട്രേലിയയിൽ പരമ്പര കളിക്കാൻ എത്തിയ പാക് താരങ്ങൾ ലഗേജ് ഇറക്കുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ. സന്ദർശകരായ പാക് ക്രിക്കറ്റ് ടീമിനെ സ്വീകരിക്കാൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റോ ഓസ്‌ട്രേലിയയിലെ പാക് എംബസിയിൽ നിന്നോ ഉദ്യോഗസ്ഥർ എത്തിയിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.
മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്‌ക്കായി ഓസ്‌ട്രേലിയയിൽ എത്തിയതായിരുന്നു പാക് ക്രിക്കറ്റ് ടീം. പ്രചരിക്കുന്ന വീഡിയോയിൽ ക്രിക്കറ്റ് ടീം അംഗങ്ങൾ അവരുടെ ലഗേജുകളും കിറ്റ് ബാഗുകളും ഒരു ട്രക്കിന്റെ പുറകിൽ കയറ്റുന്നത് കാണാം.
ഡിസംബർ 14 ന് പെർത്തിലാണ് പരമ്പര ആരംഭിക്കുന്നത്. ബാബർ അസമിന്റെ രാജിയെ തുടർന്നാണ് ഷാൻ മസൂദാണ് പുതിയ ടെസ്റ്റ് ക്യാപ്റ്റൻ. ഷാൻ മസൂദ്, ആമിർ ജമാൽ, അബ്ദുല്ല ഷഫീഖ്, അബ്രാർ അഹമ്മദ്, ബാബർ അസം, ഫഹീം അഷ്റഫ്, ഹസൻ അലി, ഇമാം ഉൾ ഹഖ്, ഖുറം ഷഹ്സാദ്, മിർ ഹംസ, മുഹമ്മദ് റിസ്വാൻ , മുഹമ്മദ് വസീം ജൂനിയർ, നൊമാൻ അലി, സയിം അയൂബ്, സൽമാൻ അലി ആഘ, സർഫറാസ് അഹമ്മദ് , സൗദ് ഷക്കീൽ, ഷഹീൻ ഷാ അഫ്രീദി എന്നിവരാണ് പരമ്പരയ്‌ക്കായി ഓസ്ട്രേലിയയിൽ എത്തിയത്.















